ജമ്മുവില്‍ ജനങ്ങള്‍ക്ക് പേടിയില്ലാതെ ജീവിക്കണം; നിരപരാധികളെ ആക്രമിക്കുന്നത് ന്യായീകരിക്കാനാവില്ല; ഭീകര ആക്രമണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള

ജനങ്ങള്‍ക്ക് പേടിയില്ലാതെ ജീവിക്കാന്‍ ജമ്മു കശ്മീരില്‍ സാധ്യമായ സുരക്ഷാ സംവിധാനങ്ങളെല്ലാം ഒരുക്കണമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ജമ്മു കശ്മീരില്‍ ഉയര്‍ന്നുവരുന്ന ആക്രമണങ്ങള്‍ തടയാന്‍ കൂടുതല്‍ സുരക്ഷ അത്യാശ്യമാണ്.എന്നാല്‍ മാത്രമെ ജനങ്ങള്‍ക്ക് പേടിയില്ലാതെ ജീവിക്കാനാകുവെന്നും ഒമര്‍ അബ്ദുള്ള വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കശ്മീര്‍ താഴ്വരയില്‍ ആക്രമണങ്ങളും വെടിവെയ്പ്പും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ശ്രീനഗറിലെ സണ്‍ഡേ മാര്‍ക്കറ്റിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റിരുന്നു. ആക്രമണം ആഴത്തില്‍ അസ്വസ്ഥതപ്പെടുത്തിയെന്നും നിരപരാധികളായ സാധാരണക്കാരെ ആക്രമിക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും ഒമര്‍ അബ്ദുള്ള എക്‌സില്‍ കുറിച്ചു.

ശ്രീനഗറിലെ ടൂറിസ്റ്റ് റിസപ്ഷന്‍ സെന്ററിന് സമീപമുള്ള സണ്‍ഡേ മാര്‍ക്കറ്റിലാണ് ഗ്രനേഡ് പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരെ മഹാരാജ ഹരി സിങ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. 8 പുരുഷന്‍മാര്‍ക്കും 2 സ്ത്രീകള്‍ക്കുമാണ് പരിക്കേറ്റത്. പൊലീസും അര്‍ധ സൈനിക വിഭാഗവും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ഭീകരാക്രമണ സാധ്യതയാണ് സംശയിക്കുന്നത്.
സി.ആര്‍.പി.എഫുകാരെ ലക്ഷ്യമിട്ട് സമീപത്തെ ൈഫ്‌ലഓവറില്‍ നിന്നാണ് ഗ്രനേഡ് എറിഞ്ഞത്. ലക്ഷ്യം തെറ്റി മാര്‍ക്കറ്റില്‍ പതിക്കുകയായിരുന്നു. ലശ്കറെ ത്വയ്യിബയുടെ പാകിസ്താന്‍കാരനായ മുതിര്‍ന്ന കമാന്‍ഡറെ സുരക്ഷാസേന വധിച്ചതിന് പിന്നാലെയാണ് ആക്രമണം.

മിസ്ബ (17), ആസാന്‍ കലൂ (17), ഫൈസല്‍ അഹ്‌മ്മദ്(16), ഹബീബുള്ള റാത്തര്‍ (50), അല്‍ത്താഫ് അഹ്‌മ്മദ് സീര്‍ (21), ഊര്‍ ഫറൂഖ്, ഫൈസന്‍ മുഷ്താഖ് (20), സാഹിദ് (19), ഗുലാം മുഹമ്മദ് സോഫി (55), സുമയ്യ ജാന്‍ (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എത്ര ഗ്രനേഡുകളാണ് പൊട്ടിയത് എന്നുള്ള കാര്യം വ്യക്തമല്ല. ഞായറാഴ്ചയായതിനാല്‍ വന്‍ തിരക്കുണ്ടായിരുന്ന പ്രദേശത്ത് സുരക്ഷാ സേനയും ഉണ്ടായിരുന്നു. സുരക്ഷാസേനയെ ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നതെന്നതാണ് പ്രാഥമിക നിഗമനം.

തിങ്കളാഴ്ച അഖ്നൂരില്‍ കരസേനയുടെ വാഹനവ്യൂഹം ആക്രമിച്ച മൂന്ന് ഭീകരരെ വധിച്ചിരുന്നു. രണ്ടുമണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിന് ശേഷമായിരുന്നു ഭീകരരെ വധിച്ചത്. കഴിഞ്ഞ മൂന്നാഴ്ചക്കിടെ ജമ്മു കശ്മീരില്‍ അഞ്ചിടത്താണ് ആക്രമണം നടന്നത്.

Latest Stories

'വയനാട്ടിലെ ഹർത്താൽ നിരുത്തരവാദപരമായ സമീപനം'; പെട്ടെന്നുള്ള ഹർത്താൽ അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി

കാഞ്ചന മൊയ്തീന് ഉള്ളതാണെങ്കിൽ കോഹ്‌ലി ഹേസൽവുഡിന് ഉള്ളതാ, ഇനിയെങ്കിലും ഒന്ന് വിരമിച്ച് പോകണം എന്ന് ആരാധകർ; അതിദയനീയം ഈ കണക്കുകൾ

അദാനിക്ക് അടുത്ത തിരിച്ചടി; അമേരിക്കയിലെ കേസിന് പിന്നാലെ എല്ലാ കരാറുകളും റദ്ദാക്കി കെനിയ; നയ്‌റോബിയിലെ വിമാനത്താവള നടത്തിപ്പ് നടക്കില്ല

ഇന്ത്യൻ നാവികസേനാ കപ്പൽ മത്സ്യബന്ധന ബോട്ടിൽ ഇടിച്ച് അപകടം; രണ്ട് പേരെ കാണാതായി

തര്‍ക്കങ്ങള്‍ക്കിടെ ഒരേ വേദിയില്‍, മുഖം തിരിച്ച് ധനുഷും നയന്‍താരയും; വീഡിയോ

വായു ഗുണനിലവാര സൂചിക 500-ന് മുകളിൽ; പുകമഞ്ഞിൽ പുതഞ്ഞ് ഡല്‍ഹി, ജനജീവിതം ദുസഹം

എതിർ ടീമുകളെ നിരാശരാക്കി, പെപ് ഗാർഡിയോള മാൻ സിറ്റിയിൽ തുടരും

മുകേഷ്, ജയസൂര്യ ഉൾപ്പെടെയുള്ള നടൻമാർക്കെതിരായ കേസുകളിൽ ട്വിസ്റ്റ്; പീഡന പരാതികൾ പിൻവലിക്കുന്നതായി നടി

IND VS AUS: പെർത്തിൽ തുടക്കം തന്നെ പണി പാളി, ഇന്ത്യക്ക് മോശം തുടക്കം; നിരാശപ്പെടുത്തി ടോപ് ഓർഡർ

മാറ്റ് ഗെയ്റ്റ്‌സ് പിന്മാറി, പാം ബോണ്ടി യുഎസ് അറ്റോണി ജനറല്‍; നിയമനങ്ങള്‍ ആരംഭിച്ച് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്