പുതിയ ഫോണ്‍ വാങ്ങിയതിന് പാര്‍ട്ടി നടത്തിയില്ല; ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കുത്തി കൊലപ്പെടുത്തി

പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങിയതിന് പാര്‍ട്ടി നടത്താത്തതില്‍ പ്രകോപിതരായ കൗമാരക്കാര്‍ സുഹൃത്തിനെ കൊലപ്പെടുത്തി. കിഴക്കന്‍ ഡല്‍ഹിയിലെ ഷകര്‍പൂരില്‍ തിങ്കളാഴ്ച വൈകുന്നേരം ആയിരുന്നു സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് വിദ്യാര്‍ത്ഥികളാണ് സുഹൃത്തിനെ കൊലപ്പെടുത്തിയത്.

മൂന്ന് പ്രതികളുടെയും പ്രായം 16 ആണെന്നും മൂവരും ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണെന്നും ഷകര്‍പൂര്‍ പൊലീസ് പറയുന്നു. കൊല്ലപ്പെട്ട കുട്ടി
തിങ്കളാഴ്ച വൈകുന്നേരം പുതിയ ഫോണ്‍ വാങ്ങി സുഹൃത്തിനൊപ്പം തിരികെ വരുമ്പോള്‍ ഷകര്‍പൂരിലെ സമോസ കേന്ദ്രത്തിന് സമീപം പ്രതികളെ കാണുകയായിരുന്നു.

സുഹൃത്ത് പുതിയ ഫോണ്‍ വാങ്ങിയെന്ന് മനസിലാക്കിയ മൂവരും പാര്‍ട്ടി നടത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ കൊല്ലപ്പെട്ട കുട്ടി ആവശ്യം നിഷേധിച്ചതോടെ മൂവരും ചേര്‍ന്ന് ആക്രമിക്കാന്‍ തുടങ്ങി. ഇതിനിടയില്‍ കുട്ടിയെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. പിന്നാലെ ഓടിക്കൂടിയ നാട്ടുകാര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുട്ടിയ്ക്ക് രണ്ട് തവണ കുത്തേറ്റതായി പൊലീസ് അറിയിച്ചു. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ കുട്ടി മരിച്ചതായും പൊലീസ് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ മൂന്ന് പ്രതികളെയും പൊലീസ് പിടികൂടി. ഇവരില്‍ നിന്ന് കൃത്യത്തിന് ഉപയോഗിച്ച കത്തിയും കണ്ടെത്തിയിട്ടുണ്ട്.

Latest Stories

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്