ആരോഗ്യ സേതുവിൽ സ്വകാര്യതാ ലംഘനമില്ല, 45 ദിവസത്തിനുള്ളിൽ ഡാറ്റ ഡിലീറ്റ് ചെയ്യപ്പെടുന്നു: രവിശങ്കർ പ്രസാദ്

ഇന്ത്യയുടെ കൊറോണ വൈറസ് കോൺടാക്റ്റ് ട്രേസിംഗ് ആപ്പ് ആരോഗ്യ സേതു വ്യക്തികളുടെ സ്വകാര്യത നിരീക്ഷിക്കുന്നതിനായി ഉപയോഗിക്കാമെന്ന ആരോപണം കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് വീണ്ടും തള്ളി.

ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത കോടിക്കണക്കിന് ഉപയോക്താക്കൾ പൊതുജനങ്ങൾക്ക് ആപ്പിലുള്ള വിശ്വാസത്തിന് തെളിവാണെന്ന് ഇ-അജൻഡ ആജ് തക്കിൽ സംസാരിച്ച ഐടി മന്ത്രി പറഞ്ഞു.

ആരോഗ്യ സേതു ആപ്പ് ഒരു സ്വകാര്യ ഓപ്പറേറ്റർക്ക് ഔട്ട്‌സോഴ്‌സ് ചെയ്തതും സ്ഥാപനപരമായ മേൽനോട്ടം ഇല്ലാത്തതുമായ ഒരു ആധുനിക നിരീക്ഷണ സംവിധാനമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. കൊറോണ വൈറസുമായി ബന്ധപ്പെട്ട ആപ്ലിക്കേഷൻ “അത്യാധുനിക നിരീക്ഷണ സംവിധാനമാണ്” എന്ന ആരോപണം കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ് നിരസിച്ചു.

“ഈ മഹാമാരിയുടെ സമയത്ത് രാഹുൽ ഗാന്ധി രാജ്യം നേരിടുന്ന ബുദ്ധിമുട്ടുകളുടെ റഫറൻസ് പോയിന്റായിരിക്കരുത്. സാങ്കേതികവിദ്യയോ സമ്പദ്‌വ്യവസ്ഥയോ അദ്ദേഹം മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ അത് ചർച്ച ചെയ്യാം. ഈ പ്രതിസന്ധിയെ രാഷ്ട്രീയവത്കരിക്കരുതെന്ന് ഞാൻ അദ്ദേഹത്തോട് അഭ്യർത്ഥിക്കുന്നു.” അവകാശവാദം നിഷേധിച്ച രവിശങ്കർ പ്രസാദ് പറഞ്ഞു.

“വൈദ്യചികിത്സയില്ലാത്തപ്പോൾ, ദശലക്ഷക്കണക്കിന് ആളുകൾക്ക് ഒളിഞ്ഞിരിക്കുന്ന അപകടത്തെ കുറിച്ച് മുന്നറിയിപ്പ് നൽകാനും അവബോധം നൽകാനും സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഇന്ത്യയിലെ ജനസംഖ്യ 130 കോടിയാണ്, 121 കോടി ആളുകൾക്ക് മൊബൈൽ ഉണ്ട്, 126 കോടി ആളുകൾക്ക് ആധാർ കാർഡുകൾ ഉണ്ട്. 60 കോടിയിലധികം ആളുകൾക്ക് സ്മാർട്ട്‌ഫോണുകളുണ്ട്. ഈ ഡിജിറ്റൽ ഇന്ത്യയിൽ നമ്മൾ അഭിമാനിക്കുന്നു. ആപ്ലിക്കേഷൻ ചെയ്യുന്നതെന്തെന്നാൽ, നിങ്ങൾ രോഗബാധിതനായ ഒരാളുടെ അടുത്താണെങ്കിൽ ഇത് മുന്നറിയിപ്പ് നൽകുന്നു, മാത്രമല്ല ഇത് കോൺടാക്റ്റ് ട്രെയ്‌സിംഗും ചെയ്യുന്നു,” ആരോഗ്യ സേതു ആപ്പിന്റെ സവിശേഷതകളെ കുറിച്ച് വിശദീകരിച്ച് രവിശങ്കർ പ്രസാദ് പറഞ്ഞു.

“9.5 കോടി ആളുകൾ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തു. അതായത് 9.5 കോടി ആളുകൾ ഇത് വിശ്വസിക്കുന്നു, അത് ഒരു ചെറിയ സംഖ്യയല്ല. സ്വകാര്യതയുടെ ലംഘനമില്ല. നിങ്ങളുടെ പേര് പരാമർശിച്ചിട്ടില്ല. ഡാറ്റ എൻ‌ക്രിപ്റ്റ് ചെയ്തിരിക്കുന്നു, മാത്രമല്ല ഇത് ഒരു നിശ്ചിത സമയത്തേക്ക് മാത്രമേ ലഭ്യമാകൂ. 30 ദിവസത്തിനുള്ളിൽ ഡാറ്റാബേസിൽ നിന്ന് പൊതുവായ ഡാറ്റ ഡിലീറ്റ് ചെയ്യപ്പെടുന്നു ഡാറ്റ രോഗബാധിതനായ ആളുടേതാണെങ്കിൽ 45-60 ദിവസത്തിനുള്ളിൽ അത് ഡിലീറ്റ് ചെയ്യും. ദേശീയ താത്പര്യത്തിനാണ് ഇത് ചെയ്യുന്നത്. ആർക്കെങ്കിലും അതിനോട് വളരെയധികം പ്രശ്‌നങ്ങളുണ്ടെങ്കിൽ അത് ഡൗൺ‌ലോഡ് ചെയ്യാതിരിക്കുക,” കേന്ദ്ര ഐടി മന്ത്രി കൂട്ടിച്ചേർത്തു.

രോഗികളെ കുറിച്ചുള്ള വിവരങ്ങൾ ഐസി‌എം‌ആർ പരിപാലിക്കുന്ന കേന്ദ്ര ഡാറ്റാബേസിൽ നിന്നാണ് വരുന്നതെന്നും ഏതെങ്കിലും സാങ്കേതിക വിദഗ്ധർക്ക് ആപ്ലിക്കേഷനെ കുറിച്ച് എന്തെങ്കിലും പ്രത്യേക ആശങ്കയുണ്ടെങ്കിൽ അവർ അത് ഉന്നയിക്കണമെന്നും പ്രശ്നം പരിഹരിക്കാൻ ഐടി മന്ത്രാലയം പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ആരോഗ്യ സെതു’ മൊബൈൽ ആപ്ലിക്കേഷന്റെ പരിധിയിൽ ഫീച്ചർ ഫോണുകളും ലാൻഡ്‌ലൈൻ കണക്ഷനുകളും ഉള്ള പൗരന്മാരെ ഉൾപ്പെടുത്തുന്നതിനായി മന്ത്രാലയം ‘ആരോഗ്യ സെതു ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോൺസ് സിസ്റ്റവും’ ആരംഭിച്ചു.

കേന്ദ്ര സർക്കാർ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ഓഫീസിലെത്തുന്ന എല്ലാ സർക്കാർ, സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യേണ്ടത് ഇപ്പോൾ നിർബന്ധമാണ്.

അതേസമയം, ആപ്ലിക്കേഷനിൽ സുരക്ഷാ പ്രശ്‌നത്തെ കുറിച്ച് ഒരു എത്തിക്കൽ(നൈതിക) ഹാക്കർ ആശങ്ക ഉന്നയിച്ചതിനെ തുടർന്ന് ആരോഗ്യ സേതുവിൽ ഡാറ്റയോ സുരക്ഷാ ലംഘനമോ കണ്ടെത്തിയിട്ടില്ലെന്ന് സർക്കാർ ബുധനാഴ്ച അറിയിച്ചു.

ചൊവ്വാഴ്ച, ഫ്രഞ്ച് ഹാക്കറും സൈബർ സുരക്ഷ വിദഗ്ധനുമായ എലിയറ്റ് ആൽ‌ഡേഴ്സൺ അപ്ലിക്കേഷനിൽ “ഒരു സുരക്ഷാ പ്രശ്‌നം കണ്ടെത്തി” എന്നും “90 ദശലക്ഷം ഇന്ത്യക്കാരുടെ സ്വകാര്യത അപകടത്തിലാണെന്നും” അവകാശപ്പെട്ടിരുന്നു.

അവകാശവാദങ്ങൾ നിരസിച്ച സർക്കാർ, “ഒരു ഉപയോക്താവിന്റെയും സ്വകാര്യ വിവരങ്ങളൊന്നും ഈ എത്തിക്കൽ ഹാക്കർ അപകടത്തിലാണെന്ന് തെളിയിച്ചിട്ടില്ല,” എന്ന് പറഞ്ഞു.

Latest Stories

പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ റെയിഡ്; പുറത്ത് തമ്പടിച്ച് സിപിഎം ബിജെപി പ്രവര്‍ത്തകര്‍; വ്യാപക സംഘര്‍ഷം

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത