'വിവേകമുള്ള ഒരു സ്ത്രീയും ആദ്യമായി കാണുന്ന പുരുഷനൊപ്പം ഹോട്ടൽ മുറിയിൽ പോകില്ല'; പീഡന കേസ് പ്രതിയെ കുറ്റവിമുക്തനാക്കി ബോംബെ ഹൈക്കോടതി നാഗ്പുർ ബെഞ്ച്

വിവേകമുള്ള ഒരു സ്ത്രീയും ആദ്യമായി കാണുന്ന പുരുഷനൊപ്പം ഹോട്ടൽ മുറിയിൽ പോകില്ലെന്ന് ബോംബെ ഹൈക്കോടതി. പീഡന കേസ് പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ടായിരുന്നു കോടതിയുടെ പരാമർശം. ഹോട്ടൽ മുറിയിൽ വെച്ച് ബലാത്സം​ഗം ചെയ്തെന്നും സ്വകാര്യ ഫോട്ടോകൾ പകർത്തി ബന്ധുക്കൾക്ക് അയച്ചെന്നുമുള്ള പരാതിയിന്മേലെടുത്ത കേസിലാണ് ബോംബൈ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച് പ്രതിയെ കുറ്റവിമുക്തനാക്കിയത്.

ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവാവ് ഹോട്ടൽ മുറിയിൽ വെച്ച് ബലാത്സം​ഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും പിന്നീട് ഫോണിലൂടെ സൗഹൃദം തുടർന്നു. 2017 ഫെബ്രുവരിയിൽ യുവാവ് പരാതിക്കാരി പഠിക്കുന്ന കോളേജിൽ വരികയും പരാതിക്കാരിയെ കാണുകയും ചെയ്തിരുന്നു. മാർച്ചിലും യുവാവ് പരാതിക്കാരിയുടെ കോളേജിലെത്തി. ഈ സമയത്താണ് ഹോട്ടലിൽ മുറിയെടുക്കുന്നത്.

ചില അത്യാവശ്യ കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യുവാവ് പരാതിക്കാരിയെ ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചത്. ഇരുവരും ഹോട്ടൽ മുറിയിൽ വെച്ച് ഉഭയസമ്മതത്തോടെ ലൈം​ഗികബന്ധത്തിലേർപ്പെട്ടു. ശേഷം യുവാവ് ന​ഗ്ന ചിത്രങ്ങൾ പകർത്തുകയും ഇത് ഫേസ്ബുക്കിൽ പങ്കുെവെക്കുകയുമായിരുന്നു എന്നാണ് പരാതിക്കാരിയുടെ ആരോപണം. ഇരുവരും ബന്ധം വേർപ്പെടുത്തിയതിന് ശേഷം പരാതിക്കാരി വിവാഹം ചെയ്യാനിരുന്നയാൾക്കും ചിത്രങ്ങൾ അയച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്.

എന്നാൽ പരാതിയിലെ വാ​ദങ്ങൾ പൂർണമായും വിശ്വസനീയമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹോട്ടലിൽ കണ്ടുമുട്ടുന്നതിന് മുമ്പ് ഇരയ്ക്ക് പ്രതിയുമായി പരിചയമില്ലായിരുന്നു. പ്രതിയുടെ അഭ്യർത്ഥന പ്രകാരം ഹോട്ടൽ മുറിയിൽ പോയി എന്ന് യുവതി പറഞ്ഞിട്ടുണ്ട്. വിവേകമുള്ള ഒരാളുടെ പെരുമാറ്റവുമായി യുവതിയുടെ പെരുമാറ്റത്തെ താരതമ്യം ചെയ്യാൻ സാധിക്കുന്നില്ല. എന്തെങ്കിലും കാരണങ്ങൾ പറഞ്ഞ് യുവതിയെ പ്രതിയാക്കപ്പെട്ട വ്യക്തി മുറിയിലേക്ക് കൊണ്ടുപോയാൽ തന്നെ യുവതിക്ക് നിലവിളിക്കാനോ രക്ഷപ്പെടാനോ ശ്രമിക്കാവുന്നതാണ്. പ്രസ്തുത കേസിൽ അത്തരം സംഭവങ്ങൾ നടന്നിട്ടില്ലെന്നും കോടതി വ്യക്തമാക്കി.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ