'അത്തരം വിവരങ്ങളൊന്നും സൂക്ഷിക്കുന്നില്ല'; മഹാകുംഭമേളക്കിടെ എത്രപേർ മരിച്ചെന്ന് ചോദ്യത്തിന് കേന്ദ്രത്തിന്റെ മറുപടി

മഹാകുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ. മഹാകുംഭമേളയിൽ മരിച്ചവരുടെ എണ്ണം എത്രെയെന്ന ലോക്‌സഭയിലെ കോൺഗ്രസ് എംപിമാരുടെ ചോദ്യത്തിനായിരുന്നു കേന്ദ്രത്തിന്റെ മറുപടി. അത്തരം വിവരങ്ങൾ കേന്ദ്ര സർക്കാർ സൂക്ഷിക്കുന്നില്ല, അത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ സംസ്ഥാന സർക്കാരുകൾക്ക് കഴിവുണ്ട്. അത്തരം വിവരങ്ങളൊന്നും കേന്ദ്രീകൃതമായി സൂക്ഷിക്കുന്നില്ലെന്നും ആഭ്യന്തര മന്ത്രി നിത്യാനന്ദ് റായ് അറിയിച്ചു.

മത സംഘടനകളുടെ ചടങ്ങുകൾ, ജനക്കൂട്ടത്തെ നിയന്ത്രിക്കൽ, ഭക്തർക്ക് സൗകര്യങ്ങൾ ഒരുക്കൽ, പരിപാടിക്കിടെ ഉണ്ടാകുന്ന തിക്കും തിരക്കും ഉൾപ്പെടെ ഒരു സംസ്ഥാനത്ത് സംഭവിക്കുന്ന ഏതെങ്കിലും തരത്തിലുള്ള ദുരന്തങ്ങളെക്കുറിച്ച് ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടത്തുക, മരിച്ച ഭക്തരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുക എന്നിവ ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളുടെ പരിധിയിൽ വരും. അവ ഭരണഘടന പ്രകാരം ഒരു സംസ്ഥാന വിഷയമായ പൊതുക്രമമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു.

കോൺഗ്രസ് എംപിമാരായ കെസി വേണുഗോപാലും കിർസൻ നാംദിയോയുമാണ് മഹാകുംഭത്തിലെ മരണങ്ങളെക്കുറിച്ചുള്ള ചോദ്യം ഉന്നയിച്ചത്. കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും എണ്ണം, തിക്കിലും തിരക്കിലും പെട്ടതിന്റെ കാരണങ്ങൾ അന്വേഷിക്കാൻ അധികാരികൾ സ്വീകരിച്ച നടപടികൾ, ജുഡീഷ്യൽ അന്വേഷണത്തിന്റെയോ മറ്റേതെങ്കിലും അന്വേഷണത്തിന്റെയോ വിശദാംശങ്ങൾ, ഇരകൾക്കോ ​​അവരുടെ ബന്ധുക്കൾക്ക് എന്തെങ്കിലും സഹായം നൽകിയോ, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിച്ച കൃത്യമായ നടപടികൾ എന്നിവയാണ് എംപിമാർ ചോദിച്ചത്.

Latest Stories

INDIAN CRICKET: വരാനിരിക്കുന്നത് പരീക്ഷണങ്ങളുടെ കാലഘട്ടം, രോഹിതും കോഹ്‌ലിയും ബാറ്റൺ കൈമാറുമ്പോൾ ഇന്ത്യക്ക് ഇനി പണിയോട് പണി; സമ്മർദ്ദം മുഴുവൻ ഈ താരങ്ങൾക്ക്

സിനിമയെ ഹിറ്റാക്കിയ സൂപ്പര്‍ ഹിറ്റ് ഗാനം, അതില്‍ പറയുന്ന 'ഉര്‍വശി' ഞാന്‍ തന്നെ..: ഉര്‍വശി

നന്ദൻകോട് കൂട്ടക്കൊല കേസ്; പ്രതി കേദൽ ജിൻസൻ രാജ കുറ്റക്കാരൻ, ശിക്ഷാവിധിയിൽ വാദം നാളെ

ഇന്ത്യ പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന് അടച്ചിട്ട 32 വിമാനത്താവളങ്ങൾ തുറന്നു; വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതോടെ തീരുമാനം

കെപിസിസി അധ്യക്ഷന്മാരുടെ ചിത്രങ്ങളിൽ ഒരു വിഭാഗത്തിൽപ്പെട്ട ആളുകൾ മാത്രമില്ലെന്ന് കൊടിക്കുന്നിൽ സുരേഷ്; എംപി എന്നത് നല്ല പോസ്റ്റാണെന്ന് മുരളീധരന്റെ മറുപടി

ഇന്ത്യ വധിച്ച പാക് ഭീകരരുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയത് ഉന്നതർ; പേര് വിവരങ്ങൾ പുറത്തുവിട്ട് ഇന്ത്യ

'ഓപ്പറേഷന്‍ സിന്ദൂര്‍ ഭീരുത്വം, കോമണ്‍ സെന്‍സ് ഉണ്ടാവുമെന്ന് കരുതിയ നടന്‍ പിആര്‍ തന്ത്രവുമായി നടക്കുന്നു..'; ചര്‍ച്ചയായി 'സനം തേരി കസം' നായികയുടെ വാക്കുകള്‍! രണ്ടാം ഭാഗത്തില്‍ നിന്നും പിന്മാറുന്നുവെന്ന് നായകന്‍

KOHLI THROWBACK: 60 ഓവറുകൾ അവന്മാർക്ക് നരകം പോലെ തോന്നണം..., എങ്ങനെ മറക്കും 2021 ലെ ആ തീതുപ്പിയ കോഹ്‌ലി ഡയലോഗ്; ഇതിഹാസത്തിന്റെ വിരമിക്കൽ വേളയിൽ തരംഗമായി ബിഗ്ഗെസ്റ്റ് മോട്ടിവേഷൻ വീഡിയോ

'റാബീസ് കേസുകള്‍ ക്രമാതീതമായി ഉയരും, തെരുവ് നായ്ക്കളുടെ എണ്ണം കുറക്കണം'; മുന്നറിയിപ്പുമായി ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍

INDIAN CRICKET: ടെസ്റ്റിൽ ഇനി കിംഗ് ഇല്ല, പാഡഴിച്ച് ഇതിഹാസം; വിരമിക്കൽ കുറിപ്പിൽ പങ്കുവെച്ചത് നിർണായക അപ്ഡേറ്റ്