ജോലിത്തിരക്കുകള്‍ മൂലം ആഡംബര വിവാഹത്തിന് സമയം കണ്ടെത്താനാവാതെ യുവ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിക്കിടെ വിവാഹിതരായി. ഐഎഎസ് ഉദ്യോഗസ്ഥനായ തുഷാര്‍ സിംഗ്ലയും ഐ.പി.എസ് ഉദ്യോഗസ്ഥയായ നവ്‌ജ്യോത് സിമിയുമാണ് വിവാഹിതരായത്.
പശ്ചിമ ബംഗാളിലെ ഉലുബേരിയയിലെ സബ് ഡിവിഷണല്‍ ഓഫീസിലാണ് തുഷാര്‍ സിംഗ്ല സേവനം ചെയ്യുന്നത്. പട്‌നയിലെ ഡിഎസ്പി ഓഫീസിലാണ് നവ്‌ജ്യോത് സിമിക്ക് ജോലി. 2015 പശ്ചിമ ബംഗാള്‍ കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് തുഷാര്‍, 2017ലെ ബിഹാര്‍ കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥയാണ് സിമി. ജോലിക്കിടെ തന്നെ വിവാഹിതരായ ഇവരുടെ നടപടിക്കെതിരെ വിമര്‍ശനമുയരുന്നുണ്ട്. പഞ്ചാബ് സ്വദേശികളായ ഇരുവരും ഇന്നലെ ഡ്യൂട്ടിക്കിടെ വിവാഹിതരായതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.