പത്തു രൂപ കാണിച്ച് ഏഴു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പോലീസുകാരനെ കൈകാര്യം ചെയ്ത് നാട്ടുകാര്‍

ഏഴു വയസ്സുകാരിയെ ഇളയ സഹോദരന്‍ നോക്കിനില്‍ക്കെ 45 കാരനായ പോലീസ് കോണ്‍സ്റ്റബിള്‍ പീഡിപ്പിച്ചു. 10 രൂപ കാണിച്ച് പ്രലോഭിപ്പിച്ചാണ് പോലീസ് ഉദ്യോഗസ്ഥനായ സുഭാഷ് സിംഗ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ കൂടുന്നതറിഞ്ഞ് രക്ഷപ്പെട്ട പൊലീസുകാരന്‍ പിന്നീട് തിരിച്ചെത്തിയപ്പോള്‍ നാട്ടുകാര്‍ ചേര്‍ന്ന് കൈകാര്യം ചെയ്യുകയായിരുന്നു. ഗൗതം ബുദ്ധ് നഗറിലുള്ള സെയിസ് ടാക്‌സ് വിഭാഗത്തില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുകയാണ് സുഭാഷ് സിംഗ്.

ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം നടക്കുന്നത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഇയാള്‍ ബലമായി വീട്ടിലേക്ക് പിടിച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടുന്നതറിഞ്ഞ് ഇയാള്‍ പെട്ടെന്ന് രക്ഷപ്പെട്ടു. പ്രശ്‌നം ഒന്നുമുണ്ടാകില്ലെന്ന് കരുതി ഇയാള്‍ വ്യാഴാഴ്ച വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ നാട്ടുകാരെത്തി ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു.പിന്നീട് ഇയാളെ പൊലീസില്‍ ഏല്‍പ്പിച്ചു.

Read more

സുഭാഷ് സിംഗിനെതിരെ പോസ്‌കോ നിയമപ്രകാരം കേസ് രജിസ്ട്രര്‍ ചെയ്തിട്ടുണ്ടെന്ന് സൂരജ്പൂര്‍ പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.