മാന്ദ്യമുണ്ടാക്കിയത് നോട്ട് നിരോധനമാണെന്ന് ആര്‍.ബി.ഐ റിപ്പോര്‍ട്ട്

ഇന്ത്യന്‍ വിപണിയിലെ ഉപഭോഗം കുറയാന്‍ തുടങ്ങിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് നിരോധനത്തിന് ശേഷമാണെന്ന് ആര്‍.ബി.ഐ റിപ്പോര്‍ട്ട്. 2016 ലെ നോട്ട് നിരോധനത്തിന് ശേഷം ഉപഭോക്ത വായ്പകളുടെ മൊത്ത ബാങ്ക് റെക്കോര്‍ഡ് കുത്തനെ കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

2017 മാര്‍ച്ച് മാസം അവസാനം വായ്പ 20,791 കോടിയായിരുന്നു. അതിന് മുമ്പ് കഴിഞ്ഞ ആറ് വര്‍ഷക്കാലം ഇതില്‍ വലിയ വളര്‍ച്ചയുണ്ടായിരുന്നു. എന്നാല്‍ നോട്ട് നിരോധനത്തിന് ശേഷം ഇത് 73 ശതമാനമായി കുറഞ്ഞ് 5,623 കോടിയായി. 2017-18 ല്‍ ഇതില്‍ 5.2 ശതമാനത്തിന്റെ ഇടിവ് ഉണ്ടാവുകയും 2018-19 ല്‍ ഇതില്‍ 68 ശതമാനത്തിന്റെ ഇടിവും ഉണ്ടായി.

ഈ വര്‍ഷവും ഉപഭോക്ത വായ്പയില്‍ ഇടിവ് രേഖപ്പെടുത്തി. റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം 10.7 ശതമാനത്തിന്റെ കുറവാണുണ്ടായത്.

വരുമാനത്തിനനുസരിച്ചാണ് ഇതിന്റെ പ്രവര്‍ത്തനമെന്നും ഇതിന് കാരണം പ്രധാനമായും രണ്ട് ഘടകങ്ങളാണെന്നും 14 ാമത് ധനകാര്യ കമ്മീഷന്‍ അംഗം ഗോവിന്ദ് റാവു പറഞ്ഞു.

“വരുമാനത്തിനനുസരിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. നോട്ട് നിരോധനത്തിന് ശേഷമാണ് ഇത് കുറയാന്‍ കാരണം എന്ന് വ്യക്തമാക്കുന്ന രണ്ട് ഘടകങ്ങളാണുള്ളത്. അതില്‍ ഒന്ന് എം.എസ്.എം.ഇ കളുടെ പണമിടപാടില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ നേരിട്ടിട്ടുണ്ട് എന്നതാണ്. രണ്ടാമതായി ഇതേ വര്‍ഷം തന്നെ ജനങ്ങള്‍ തൊഴിലില്ലായ്മയെയും അതേപോലെ വസ്തുക്കള്‍ വാങ്ങുന്നതിന് കൈയ്യില്‍ പണമില്ലാത്ത അവസ്ഥയും നേരിട്ടെന്നും” ഗോവിന്ദ് റാവു വ്യക്തമാക്കി.

Latest Stories

അവസരം കൊടുത്താൽ ചെക്കൻ കളിക്കുമെന്ന് അന്നേ പറഞ്ഞതല്ലേ, തീയായി മലയാളി പൈയ്യൻ; സഞ്ജു സാംസണിന് അഭിനന്ദന പ്രവാഹം

ആത്മഹത്യയെന്ന് ബന്ധുക്കള്‍, കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം; ഒടുവില്‍ പിടിയിലായത് കുടുംബാംഗങ്ങള്‍

വെൽ ഡൺ സഞ്ജു; സൗത്ത് ആഫ്രിക്കൻ ബോളേഴ്സിനെ തലങ്ങും വിലങ്ങും അടിച്ചോടിച്ച് മലയാളി പവർ

എയര്‍പോര്‍ട്ടില്ല, പക്ഷേ നവംബര്‍ 11ന് വിമാനം പറന്നിറങ്ങും; വിശ്വസിക്കാനാകാതെ ഇടുക്കിക്കാര്‍

ഇന്ത്യ പാകിസ്താനിലേക്ക് പോകുന്ന കാര്യത്തിൽ തീരുമാനമായി; ബിസിസിഐ വൃത്തങ്ങൾ പറയുന്നത് ഇങ്ങനെ

പഴകിയ ഭക്ഷ്യകിറ്റില്‍ വിശദീകരണം തേടി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍; വിശദീകരണം തേടിയത് എഡിഎമ്മിനോട്

കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിടെ ഫലസ്തീൻ ഐക്യദാർഢ്യ കഫിയ ധരിച്ച യുവാക്കളെ കസ്റ്റഡിയിലെടുത്ത് കേരള പോലീസ്

മുഖ്യമന്ത്രിയുടെ സമൂസ കാണാതപോയ സംഭവം വിവാദത്തില്‍; അന്വേഷണം പ്രഖ്യാപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

"എംബാപ്പയെ അവർ ഉപേക്ഷിച്ചു, പടിയിറക്കി വിട്ടു, അതാണ് സംഭവിച്ചത്"; തുറന്നടിച്ച് മുൻ ഫ്രഞ്ച് താരം

നവംബര്‍ 8ന് നെഹ്‌റുവിന്റേയും ഇന്ദിരയുടേയും നയങ്ങളെ കുറ്റം പറഞ്ഞു മോദി