ഇനി 5ജി യുഗം; 5ജി സെപ്ക്ട്രം ലേലം ഇന്ന് ആരംഭിക്കും, പങ്കെടുക്കാന്‍ നാല് വന്‍കിട കമ്പനികള്‍

രാജ്യം ഇനി 5ജി യുഗത്തിലേക്ക്. അഞ്ചാം തലമുറയുടെ സേവനം ലഭ്യമാക്കുന്നതിന് വേണ്ടി 5 ജി സ്‌പെക്ട്രം ലേലം ഇന്ന് ആരംഭിക്കും. വൊഡഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍, മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ, അദാനി ഡേറ്റ എന്നീ വന്‍കിട കമ്പനികളാണ് ലേലത്തില്‍ പങ്കെടുക്കും.

4ജിയെക്കാള്‍ പത്തിരട്ടി വേഗമുള്ളതും 3 ജിയേക്കാള്‍ 30 മടങ്ങ് വേഗമുള്ളതുമാണ് 5 ജി. 72 ഗിഗാഹെര്‍ഡ്‌സ് ആണ് 20 വര്‍ഷത്തേക്ക് ലേലം ചെയ്യുന്നത്. ലേലം നേടുന്നവര്‍ക്ക് സ്പെക്ട്രം ഉപയോഗിക്കാനുള്ള ലൈസന്‍സ് അവകാശം 20 വര്‍ഷത്തിലേക്കായിരിക്കും ലഭിക്കുക.
ഈ ലേലത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ഒന്നരലക്ഷം കോടിയോളം രൂപയാണ് വരുമാനമായി പ്രതീക്ഷിക്കുന്നത്.

ഇന്ന് രാവിലെ 10 മണിക്കാണ് ലേല പ്രക്രിയകള്‍ ആരംഭിക്കുന്നത്. വൈകുന്നേരം 6 മണിവരെ ഇത് നീണ്ടു നില്‍ക്കും. പ്രധാനമന്ത്രിയുെട അധ്യക്ഷതയില്‍ കഴിഞ്ഞ മാസം ചേര്‍ന്ന യോഗത്തിലാണ് 5 ജി ലേലനടപടികള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് ധാരണയായത്. ടെലികോം മന്ത്രാലയമാണ് ലേലം നടത്തുന്നത്.

ലേലത്തില്‍ പങ്കെടുക്കുന്ന നാല് കമ്പനികളും കൂടി ഏണസ്റ്റ് മണി ഡെപ്പോസിറ്റായി 21,800 കോടി രൂപ ലേലത്തിലേക്ക് നിക്ഷേപിച്ചിട്ടുണ്ട്. റിലയന്‍സ് ജിയോ ഏറ്റവും കൂടിയ തുകയായ 14,000 കോടിയും എയര്‍ടെല്‍ 5,500 , വൊഡാഫോണ്‍ ഐഡിയ 2,200 കോടിയും നിക്ഷേപിച്ചു. നൂറ് കോടി രൂപ മാത്രമാണ് അദാനി ഗ്രൂപ്പ് എഎംഡിയായി നിക്ഷേപിച്ചത്. ഇന്ത്യയില്‍ ആദ്യഘട്ടത്തില്‍ 13 നഗരങ്ങളിലാണേ് 5 ജി സേവനം ലഭ്യമാവുക. ഗുജറാത്തിലെ അഹമ്മദാബാദിലും ജാംനഗറിലും ഗാന്ധിനഗറിലും ആദ്യംതന്നെ ലഭിക്കും. ബംഗളൂരു, ഛണ്ഡീഗഢ്, ഡല്‍ഹി, ഹൈദരാബാദ്, പുണെ, ലഖ്നോ, മുംബൈ, കൊല്‍ക്കത്ത നഗരങ്ങളും പട്ടികയിലുണ്ട്.

Latest Stories

MI UPDATES: ആകാശത്തിന് കീഴിലെ ഏത് ടീം റെക്കോഡും മുംബൈ തൂക്കും, നീയൊക്കെ ഇവിടെ വരുന്നത് തന്നെ മരിക്കാനാണ് എന്ന രീതിയിൽ കണക്കുകൾ; ചെന്നൈക്ക് ഉണ്ടായത് വമ്പൻ നഷ്ടം

പിബിയിലെ രണ്ട് വനിതകളും ഒഴിയും; ഇത്തവണയും വനിത ജനറല്‍ സെക്രട്ടറി ഉണ്ടായേക്കില്ലെന്ന് ബൃന്ദ കാരാട്ട്

'എമ്പുരാനി'ല്‍ 24 വെട്ട്, താങ്ക്‌സ് കാര്‍ഡില്‍ നിന്നും സുരേഷ് ഗോപിയെയും നീക്കി; സെന്‍സര്‍ വിവരങ്ങള്‍ പുറത്ത്

മ്യാൻമർ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2000 കടന്നു; കാണാതായത് 270 പേരെ, രക്ഷാ പ്രവർത്തനം തുടരുന്നു

ഹൈദരാബാദിൽ ജർമൻ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് മൂന്നംഗ സംഘം; ആളൊഴി‌ഞ്ഞ സ്ഥലത്തെത്തിച്ച് പീഡനം

IPL 2025: നീ എന്നെ കൊണ്ട് ആവശ്യമില്ലാത്തത് പറയിപ്പിക്കും, ധോണിയെ തെറി പറഞ്ഞ് റോബിൻ ഉത്തപ്പ; പറഞ്ഞത് ഇങ്ങനെ

'സമരം തീർക്കാൻ ആശമാരും വിചാരിക്കണം, സമരത്തിന് പിന്നിൽ പ്രവർത്തിക്കുന്നവർക്ക് രാഷ്ട്രീയ ലക്ഷ്യം'; വിമർശിച്ച് എംബി രാജേഷ്

'എമ്പുരാന്‍' നിരോധിക്കണം; മതവിദ്വേഷത്തിന് വഴിമരുന്ന് ഇടുന്ന സിനിമ, ഹൈക്കോടതിയില്‍ ഹര്‍ജി

കളമശേരിക്ക് പിന്നാലെ തലസ്ഥാനത്തും റെയ്‌ഡ്; പാളയം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ എക്സൈസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് പിടികൂടി

IPL 2025: അവര്‍ പാവങ്ങള്‍, അത് ആസ്വദിക്കട്ടെ; ആര്‍സിബിയെ ട്രോളി സെവാഗ് പറഞ്ഞത് ഇങ്ങനെ