ലോക്സഭാ സ്പീക്കർ സ്ഥാനാർത്ഥികളാരൊക്കെയെന്ന് ഇന്നറിയാം; ഭരണപക്ഷത്ത് മൂന്ന് സ്ഥാനാർത്ഥികൾ

ലോക്സഭാ സ്പീക്കർ സ്ഥാനാർത്ഥികളാരൊക്കെയെന്ന് ഇന്നറിയാം. എൻഡിഎയുടേയും ഇന്‍ഡ്യാ സഖ്യത്തിൻ്റെയും ലോക്സഭാ സ്പീക്കർ സ്ഥാനാർത്ഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുക. നാളെയാണ് ലോക്സഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ന് 12 മണി വരെ ലോക്സഭ സ്പീക്കർ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക നൽകാം.

എൻഡിഎ സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് ഭർതൃഹരി മഹ്താബ്, രാധാ മോഹൻ സിംഗ്, ഡി പുരന്ദേശ്വരി എന്നീ മൂന്ന് പേരുകളാണ്. കഴിഞ്ഞ ലോക്സഭയുടെ സ്പീക്കർ ഓം ബിർളയുടെ പേരും ചർച്ചകളിൽ സജീവമാണ്. ഭരണപക്ഷത്തിന്‍റെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച ശേഷം പ്രതിപക്ഷം നിലപാട് വ്യക്തമാക്കും. അതേസമയം ഇന്‍ഡ്യാ സഖ്യം സ്പീക്കർ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകിയില്ലെങ്കിലായിരിക്കും സ്പീക്കർ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുക.