'നൂപുർ ശർമ്മ അധികം വെെകാതെ ഡൽഹി മുഖ്യമന്ത്രി സ്ഥാനാർത്ഥി വരെയാകും'; വിമർശനവുമായി ഒവൈസി

പ്രവാചക നിന്ദ പരാമർശം നടത്തിയ മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) നേതാവും എംപിയുമായ അസീസുദ്ദീന്‍ ഒവൈസി. നൂപുർ ശർമയെ ബിജെപി ഡൽഹി മുഖ്യമന്ത്രി സ്ഥാനാർഥിയാക്കുമെന്നും.വരുന്ന ആറ്- ഏഴ് മാസത്തിനുള്ളിൽ നൂപുറിനെ വലിയ നേതാവായി ഉയർത്തിക്കാട്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

നൂപുറിനെ അറസ്റ്റ് ചെയ്ത് ഭരണഘടന പ്രകാരമുള്ള നടപടിയെടുക്കണമെന്നും ഒവൈസി ആവശ്യപ്പെട്ടു. നൂപൂർ ശർമ്മയെ ബിജെപി സംരക്ഷിക്കുകയാണെന്നും. ശർമ്മ വിഷയത്തിൽ പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും ഒവൈസി പറഞ്ഞു.

‘നൂപുർ ശർമയെ ബിജെപി സംരക്ഷിക്കുകയാണ്. 6–7 മാസത്തിനുള്ളിൽ ഇവർ വലിയ നേതാവായി മാറുമെന്ന് തനിക്കറിയാം. ഡൽഹി മുഖ്യമന്ത്രി സ്ഥാനാർഥിയാകാനും സാധ്യതയുണ്ട്. അവരെ അറസ്റ്റ് ചെയ്ത് തെലുങ്കാനയിലേക്ക് കൊണ്ടുവരാൻ തെലുങ്കാന മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിയോട് അഭ്യർഥിച്ചെങ്കിലും അദ്ദേഹം ഒരക്ഷരം മിണ്ടുന്നില്ല. നൂപുറിനെതിരെ എഐഎംഐഎം പരാതി നൽകിയിട്ടുണ്ടെന്നും ഉവൈസി പറഞ്ഞു.

വിവാദ പരാമർശത്തിനു പിന്നാലെ രാജ്യത്തെ നിരവധി പൊലീസ് സ്റ്റേഷനുകളിൽ നൂപുർ ശർമയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും ഇതുവരെ അവരെ അറസ്റ്റ് ചെയ്തിട്ടില്ല.

Latest Stories

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍