Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NATIONAL

പ്രസവത്തിനിടെ കുഞ്ഞിനെ ശക്തിയായി നഴ്‌സ് വലിച്ചു; നവജാത ശിശുവിന്റെ തല ഗര്‍ഭപാത്രത്തിലും ഉടല്‍ പുറത്തും

, 12:32 pm

പ്രസവത്തിനിടെ നവജാത ശിശുവിന്റെ ശരീരം രണ്ടായി മുറിഞ്ഞു. പ്രസവത്തിനിടെ നഴ്‌സ് കുഞ്ഞിനെ ശക്തിയായി പുറത്തേക്ക് വലിച്ചതിനെ തുടര്‍ന്നാണ് ശരീര ഭാഗം മുറിഞ്ഞത്. മുറിഞ്ഞ തലഭാഗം ഗര്‍ഭപാത്രത്തില്‍ കുടുങ്ങി. രാജസ്ഥാനിലെ ജയ്‌സാല്‍മേറിനു സമീപം രാംഗഡിലെ സര്‍ക്കാര്‍ ആശുപത്രിയിലാണു ഞെട്ടിക്കുന്ന സംഭവം.

ദിക്ഷ കന്‍വാറെന്ന യുവതിയുടെ കുഞ്ഞിനാണ് നഴ്‌സിന്റെ അനാസ്ഥ മൂലം ദാരുണാന്ത്യമുണ്ടായത്. പ്രസവത്തിനിടെ മെയില്‍ നഴ്‌സ് കുഞ്ഞിനെ ശക്തിയായി പുറത്തേക്ക് വലിച്ചെടുക്കവേ ശരീരം മുറിയുകയായിരുന്നു. ഒരു ഭാഗം അമ്മയുടെ ഗര്‍ഭപാത്രത്തിനുള്ളില്‍ തന്നെ കുടുങ്ങുകയും ചെയ്തു. സംഭവത്തിനു ശേഷം നഴ്‌സ് കുട്ടിയുടെ ഉടല്‍ ഭാഗം മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. വീട്ടുകാരോട് യുവതിയെ എത്രയും പെട്ടന്ന് മറ്റൊരു ആശുപത്രിയില്‍ അടിയന്തര ചികിത്സയ്ക്ക് വിധേയമാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

ഇതിനു പിന്നാലെ ദിക്ഷയെ ജോധ്പൂരിലുള്ള മറ്റൊരു ആശുപത്രിയിലേക്കു മാറ്റി. ഇവിടെയെത്തിയപ്പോഴാണ് കുഞ്ഞിന്റെ ശരീരം മുറിഞ്ഞ് ഗര്‍ഭപാത്രത്തില്‍ കുടുങ്ങിയ വിവരം വീട്ടുകാര്‍ അറിയുന്നത്. കുഞ്ഞിന് ഇത്തരമൊരു അപകടമുണ്ടായ വിവരം തങ്ങളോടു പറഞ്ഞിരുന്നില്ലെന്ന് പിതാവ് തിലോക് ഭാട്ടി പറഞ്ഞു.

എന്നാല്‍ റാംഗഡിലെ ഡോക്ടര്‍മാര്‍ ആരോപണം നിഷേധിച്ചു. മറുപിള്ള മാത്രമേ പുറത്തേക്കു വരാതിരുന്നുള്ളൂവെന്നായിരുന്നു അവരുടെ അവകാശ വാദം. അതേസമയം, തന്നെ അറിയിക്കാതെ ആശുപത്രി ജീവനക്കാര്‍ പ്രസവമെടുക്കുകയായിരുന്നുവെന്നു രാംഗഡ് ആശുപത്രി ഇന്‍ ചാര്‍ജും വ്യക്തമാക്കി.

സംഭവത്തില്‍ ആശുപത്രിയിലെ രണ്ടു ജീവനക്കാര്‍ക്കെതിരെ കേസെടുത്തു. കുഞ്ഞിന്റെ ശരീരഭാഗം പരിശോധനയില്‍ കണ്ടെത്തിയതായി സബ് ഇന്‍സ്‌പെക്ടര്‍ ജലം സിംഗ് പറഞ്ഞു.

Advertisement