ചെരുപ്പൂരി അണ്ണാമലൈയുടെ ശപഥം; ഡിഎംകെ സർക്കാരിനെ താഴെയിറക്കാൻ സ്വയം ചാട്ടവാറിന് അടിച്ച് വഴിപാട്, 48 ദിവസത്തെ വ്രതം തുടങ്ങി

ഡിഎംകെ സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച് 48 ദിവസത്തെ വ്രതം തുടങ്ങി ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ. അധികാരത്തിൽ കയറുന്നത് വരെ ചെരുപ്പ് ഇടില്ലെന്നാണ് കെ അണ്ണാമലൈ അറിയിച്ചിരിക്കുന്നത്. സ്വയം ചാട്ടവാറിന് അടിച്ച് ഡിഎംകെ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിനാണ് കെ അണ്ണാമലൈ തുടക്കമിട്ടിരിക്കുന്നത്.

രാവിലെയാണ് സ്വന്തം വീടിന് മുന്നില്‍ അണ്ണമലൈ പ്രതിഷേധം ആരംഭിച്ചത്. വീടിന് പുറത്തേക്ക് വന്ന അദ്ദേഹം ചാട്ടവാറ് കൊണ്ട് സ്വന്തം ദേഹത്തേക്ക് ആറ് തവണ അടിക്കുകയായിരുന്നു. ശേഷം സര്‍ക്കാരിനെ വിമര്‍ഷിച്ച് സംസാരിക്കുകയും ചെയ്തു. അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ് പൊലീസ് കൈകാര്യം ചെയ്ത രീതിക്കെതിരെയുള്ള പ്രതിഷേധ സൂചകമായി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തന്റെ വീടിന് മുന്നില്‍ ആറ് തവണ ചാട്ടവാറടി നടത്തുമെന്ന് അണ്ണാമലൈ കോയമ്പത്തൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും മറ്റ് ഡിഎംകെ നേതാക്കള്‍ക്കുമൊപ്പം പ്രതി നില്‍ക്കുന്ന ചിത്രങ്ങളും അണ്ണാമലൈ പുറത്തുവിട്ടു. കേസിലെ ഇരയുടെ പേരും ഫോണ്‍ നമ്പറും മറ്റ് വ്യക്തിഗത വിവരങ്ങളും വെളിപ്പെടുത്തിയതിന് അണ്ണാമലൈ സംസ്ഥാന പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചു.

Latest Stories

മന്‍മോഹന്‍ സിംഗിന് പ്രത്യേക സ്മാരകം; കോണ്‍ഗ്രസിന്റെ ആവശ്യത്തില്‍ വിമര്‍ശനവുമായി ശര്‍മിഷ്ഠ മുഖര്‍ജി

ഇന്ത്യക്കാരന്റെ പേരില്‍ തുടക്കത്തിലെ മസ്‌കും ട്രംമ്പും തമ്മിലടിക്കുമോ?

ഊര്‍മിള കോട്ടാരെയുടെ കാറിടിച്ച് മെട്രോ നിര്‍മ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം; താരം പരിക്കുകളോടെ ചികിത്സയില്‍

ആകെ റിലീസ് 199 ചിത്രങ്ങള്‍, വിജയിച്ചത് 26 സിനിമകള്‍ മാത്രം; നഷ്ടം 700 കോടിയോളം, താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മ്മാതാക്കള്‍

വൈറ്റ് ഹൗസിലേക്ക് എത്തും മുമ്പ് 'മഗാ' ക്യാമ്പിലെ ചേരിപ്പോര്; ഇന്ത്യക്കാരന്റെ പേരില്‍ തുടക്കത്തിലെ മസ്‌കും ട്രംമ്പും തമ്മിലടിക്കുമോ?

ഇത്തവണ കൊച്ചിയിൽ പപ്പാഞ്ഞിയെ കത്തിക്കില്ല; തീരുമാനം മൻമോഹൻ സിങ്ങിന്റെ വിയോഗത്തെ തുടർന്ന്

ആലപ്പുഴയില്‍ യുവതിയ്ക്ക് ഭര്‍ത്താവിന്റെ നിരന്തര മര്‍ദ്ദനം; ഭാര്യ പിതാവും ഭാര്യ സഹോദരനും ചേര്‍ന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

ഉണ്ണി മുകുന്ദന്‍ എന്നെ കൊല്ലില്ലെന്ന് പ്രതീക്ഷിക്കുന്നു, 'മാര്‍ക്കോ' കാണാന്‍ കാത്തിരിക്കുന്നു: രാം ഗോപാല്‍ വര്‍മ

താലിബാന്‍ ഭീകരരെ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍; പക്തിക പ്രവിശ്യയില്‍ വ്യോമാക്രമണം; 46 പേര്‍ കൊല്ലപ്പെട്ടു; ഭൂമിയും പരമാധികാരവും സംരക്ഷിക്കാന്‍ തിരിച്ചടിക്കുമെന്ന് താലിബാന്‍

'നല്ല കേഡർമാർ പാർട്ടി ഉപേക്ഷിച്ച് പോവുന്നു, നേതാക്കൾക്കിടയിൽ പണസമ്പാദന പ്രവണത വർദ്ധിക്കുന്നു'; തിരുവല്ല ഏരിയാ കമ്മിറ്റിയെ വിമർശിച്ച് എംവി ഗോവിന്ദൻ