ഒഡിഷ ട്രെയിൻ ദുരന്തം: ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത 28 മൃതദേഹങ്ങള്‍ നാളെ സംസ്കരിക്കും

ഒഡിഷ ട്രെയിൻ ദുരന്തം നടന്ന് നാല് മാസങ്ങൾക്ക് ശേഷം അപകടത്തിലെ അജ്ഞാത മൃതദേഹങ്ങള്‍ സംസ്കരിക്കാനുള്ള നടപടികൾ ആരംഭിച്ച് ഭുവനേശ്വർ മുനിസിപ്പൽ കോർപ്പറേഷന്‍ (ബിഎംസി). അവകാശികളില്ലാത്ത 28 മൃതദേഹങ്ങള്‍ ചൊവ്വാഴ്ച സംസ്കരിക്കാനാണ് തീരുമാനം.

കഴിഞ്ഞ ജൂണ്‍ മുതല്‍ ഭുവനേശ്വര്‍ എയിംസില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങളാണ് ശാസ്ത്രീയമായി സംസ്കരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ദുരന്തം നടന്ന് നാലുമാസങ്ങൾ കഴിഞ്ഞിട്ടും മൃതദേഹങ്ങൾ തിരിച്ചറിയാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് നടപടി.

അപകടത്തെക്കുറിച്ച് അന്വേഷിച്ചിരുന്ന സിബിഐ മൃതദേഹങ്ങൾ സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ഖുർദ ജില്ലാ കലക്ടർക്ക് കത്തെഴുതിയതിനെ തുടർന്നാണ് ബിഎംസി നടപടികൾ ആരംഭിച്ചതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. സിബിഐ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മൃതദേഹങ്ങള്‍ കോര്‍പറേഷന് കൈമാറുമെന്ന് ബിഎംസി മേയര്‍ സുലോചന ദാസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എയിംസിൽ നിന്ന് നഗരത്തിലെ സത്യനഗർ, ഭരത്പൂർ എന്നിവിടങ്ങളിലെ ശ്മശാനത്തിലേക്ക് മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ ബിഎംസി ഒരുക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരിന്‍റെയും ദേശീയ മനുഷ്യാവാകാശ കമ്മീഷന്‍റെയും മാർഗനിർദ്ദേശങ്ങൾ പാലിച്ച് എയിംസ് ഭുവനേശ്വർ ഡയറക്ടർ മൃതദേഹങ്ങള്‍ ബിഎംസി ഹെൽത്ത് ഓഫീസർക്ക് ഔദ്യോഗികമായി കൈമാറുമെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ നടപടികളെല്ലാം വീഡിയോയില്‍ പകര്‍ത്തുകയും ചെയ്യും.

ഭുവനേശ്വറിലെ എയിംസിലേക്ക് അയച്ച 162 മൃതദേഹങ്ങളിൽ 81 എണ്ണം ആദ്യഘട്ടത്തില്‍ കുടുംബാംഗങ്ങള്‍ക്ക് കൈമാറിയിരുന്നു. ഡിഎൻഎ പരിശോധനയ്ക്ക് ശേഷം 53 മൃതദേഹങ്ങളും കുടുംബങ്ങൾക്ക് വിട്ടുകൊടുത്തു. അവകാശികളില്ലാത്ത 28 മൃതദേഹങ്ങള്‍ പാരദീപ് പോർട്ട് ട്രസ്റ്റിൽ നിന്ന് വാങ്ങിയ ഡീപ് ഫ്രീസർ കണ്ടെയ്‌നറുകളിൽ സൂക്ഷിക്കുകയായിരുന്നു.

ജൂണ്‍ രണ്ടിനാണ് രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തമുണ്ടായത്. ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ 297 പേരാണ് മരിച്ചത്. 287 പേര്‍ സംഭവ സ്ഥലത്തും ബാക്കിയുള്ളവര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. 1208 പേര്‍ക്ക് പരിക്കേറ്റു. ഷാലിമാർ- ചെന്നൈ സെൻട്രൽ കോറോമണ്ടൽ എക്‌സ്‌പ്രസ്, ബെംഗളൂരു- ഹൗറ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്, ഗുഡ്‌സ് ട്രെയിൻ എന്നിവയാണ് കൂട്ടിയിടിച്ചത്. ജൂണ്‍ 6നാണ് അന്വേഷണം സിബിഐക്ക് ഏറ്റെടുത്തത്.

Latest Stories

പുടിന്റെ വിമര്‍ശകന്‍ സെര്‍ബിയയില്‍ മരിച്ച നിലയില്‍; അലക്‌സി സിമിന്‍ സെര്‍ബിയയിലെത്തിയത് പുസ്തകത്തിന്റെ പ്രചരണാര്‍ത്ഥം

ഡൊമിനിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നരേന്ദ്ര മോദിയ്ക്ക്; കോവിഡ് മഹാമാരി കാലത്തെ സംഭാവനകള്‍ക്ക് നന്ദി പ്രകടിപ്പിച്ച് രാജ്യം

നെനച്ച വണ്ടി കിട്ടിയില്ലെങ്കില്‍ മികച്ച വിമാനം വരും; ബാഡ്മിന്റണ്‍ താരങ്ങള്‍ ഭോപ്പാലിലേക്ക് വിമാനത്തില്‍ പറക്കും

എഐയ്ക്ക് പിഴച്ചാലും മലയാളിക്ക് തെറ്റ് പറ്റില്ല; ഒടുവില്‍ ഓപ്പണ്‍ എഐയെ തിരുത്താനും മലയാളികള്‍ വേണ്ടി വന്നു

"എമിയാണ്‌ ഞങ്ങളുടെ നെടുംതൂണുകളിൽ ഒന്ന്, അദ്ദേഹം വേറെ ലെവൽ ആണ്"; താരത്തെ വാനോളം പുകഴ്ത്തി ആസ്റ്റൻ വില്ല സ്പോർട്ടിംഗ് ഡയറക്ടർ

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു; ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് ആറ് പേര്‍ക്ക്

"ഞാൻ ആയിരുന്നെങ്കിൽ ബാലൺ ഡി ഓർ വിനിക്ക് നൽകുമായിരുന്നു"; മുൻ റയൽ മാഡ്രിഡ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ശരവേഗത്തില്‍ പാഞ്ഞ സ്വിഗ്ഗി ജീവനക്കാര്‍ അതി വേഗത്തില്‍ കോടീശ്വരന്‍മാര്‍

"അവന്റെ ഡെഡിക്കേഷന് കൈയടി കൊടുക്കണം"; അർജന്റീനൻ താരത്തെ വാനോളം പുകഴ്ത്തി പരിശീലകൻ

'കങ്കുവ'യ്‌ക്കൊപ്പം സര്‍പ്രൈസ് 'ബറോസും'; ത്രീഡി ട്രെയ്‌ലര്‍ തിയേറ്ററില്‍ കാണാം