ബിജെപിയില്‍ ചേരാന്‍ 25 കോടിയും മന്ത്രി സ്ഥാനവും വാഗ്ദാനം; ആരോപണവുമായി ആംആദ്മി എംഎല്‍എ ഋതുരാജ് ത്സാ

ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ വീണ്ടും ബിജെപിക്കെതിരെ കടുത്ത ആരോപണവുമായി ആംആദ്മി എംഎല്‍എ ഋതുരാജ് ത്സാ. എഎപി എംഎൽഎമാരുമായി ബിജെപിയിൽ ചേർന്നാൽ 25 കോടിയും മന്ത്രി സ്ഥാനവും നൽകാമെന്ന് ബിജെപി വാഗ്ദാനം ചെയ്തതായി ഋതുരാജ് ത്സാ ആരോപിച്ചു. അതേസമയം ഋതുരാജ് ത്സായുടെ ആരോപണം ബിജെപി തള്ളി.

പത്ത് എംഎൽഎമാരുമായി ബിജെപിയിൽ ചേരാൻ ആവശ്യപ്പെട്ടാണ് ബിജെപി തന്നെ സമീപിച്ചതെന്ന് ഋതുരാജ് ത്സാ പറഞ്ഞു. ഇതിനായി തനിക്ക് 25 കോടി രൂപയും മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്‌തു. ഡൽഹി നിയമസഭയുടെ പ്രത്യേക സമ്മേളനത്തിനിടെയായിരുന്നു ഋതുരാജ് ത്സായുടെ ആരോപണം. എഎപിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ തകർക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ഋതുരാജ് ത്സാ കുറ്റപ്പെടുത്തി.

ഒരു വിവാഹ ചടങ്ങിൽ വച്ചാണ് ബിജെപിയിൽ ചേരാനുള്ള വാഗ്ദാനവുമായി ചിലർ തന്നെ സമീപിച്ചതെന്ന് ഋതുരാജ് ത്സാ പറഞ്ഞു. മൂന്നുനാലു പേർ തന്നെ മാറ്റിനിർത്തി ബിജെപിയിൽ ചേരാൻ ആവശ്യപ്പെട്ടു. തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ നിങ്ങൾക്ക് ഒന്നും കിട്ടില്ലെന്നും ഡൽഹിയിൽ തങ്ങൾ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുമെന്നും അവർ പറഞ്ഞു. 10 എംഎൽഎമാരെ കൊണ്ടുവരാനും ഓരോരുത്തർക്കും 25 കോടി രൂപ നൽകാമെന്നും അവർ പറഞ്ഞു. ഇങ്ങനെ ചെയ്താൽ ബിജെപി സർക്കാരിൽ തന്നെ മന്ത്രിയാക്കാമെന്നും അവർ വാഗ്‌ദാനം ചെയ്‌തു.

അതേസമയം ഋതുരാജ് ത്സായുടെ ആരോപണം തള്ളി ബിജെപി രംഗത്തെത്തി. സംഭവത്തിൽ ആംആദ്മി പൊലീസില്‍ പരാതി നൽകിയിട്ടുണ്ടോയെന്ന് ബിജെപിയുടെ രോഹിണി എംഎൽഎ വിജേന്ദർ ഗുപ്ത ചോദിച്ചു. നേരത്തെയും ഇത്തരം ആരോപണങ്ങളുമായി ആംആദ്മി വന്നിരുന്നുവെന്നും എത്രനാൾ അവർ കള്ളം പറയുമെന്നും ശ്രീ ഗുപ്ത പറഞ്ഞു.

Latest Stories

ഓശാന പ്രദഷിണത്തിന് അനുമതി നിഷേധിച്ചത് സുരക്ഷ കാരണങ്ങളാല്‍; കോണ്‍ഗ്രസിനും സിപിഎമ്മിനും വേറെ പണിയില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

അനധികൃതമായി ഭൂമി കൈവശപ്പെടുത്തി; ഷെയ്ഖ് ഹസീനയ്ക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബംഗ്ലാദേശ് കോടതി

MI VS DC: കുറുപ്പിന്റെ അല്ല രോഹിത്തിന്റെ കണക്ക് പുസ്തകം ആണ് മികച്ചത്, കണക്കിലെ കളിയിൽ വീണ്ടും ഞെട്ടിച്ച് ഹിറ്റ്മാൻ; അടുത്ത കളിയിൽ 20 കടക്കും എന്ന് ഉറപ്പ്; മുൻ നായകന് എയറിൽ തന്നെ

വിദ്യാര്‍ത്ഥികളോട് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടു; തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി വീണ്ടും വിവാദത്തില്‍

ലീഗ് വേദിയില്‍ ക്ഷമാപണവുമായി പിവി അന്‍വര്‍; ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫ് സര്‍ക്കാറിന്റെ പതനത്തിന്റെ തുടക്കമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍

സമരം പൂര്‍വ്വാധികം ശക്തിയോടെ മുന്നോട്ടുകൊണ്ടുപോകും; കേരളത്തിലെ ജനങ്ങള്‍ തങ്ങളോടൊപ്പമെന്ന് ആശ പ്രവര്‍ത്തകര്‍

RCB VS RR: നീ എന്തിനാ ചക്കരെ ടി-20 യിൽ നിന്ന് വിരമിച്ചേ; വിരാട് കൊഹ്‌ലിയെ കണ്ട് പ്രമുഖ ഇതിഹാസങ്ങൾ പഠിക്കണം എന്ന് ആരാധകർ

ബോധപൂര്‍വ്വം നിരോധനങ്ങള്‍ ഏര്‍പ്പെടുത്തുന്നു; ന്യൂനപക്ഷങ്ങളെ ബിജെപി സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നുവെന്ന് എംഎ ബേബി

RCB VS RR: ഇത് വെറും സാൾട്ടല്ല, ആർസിബിയുടെ സ്വീറ്റ് സാൾട്ട്; രാജസ്ഥാനെതിരെ ഫിൽ സാൾട്ടിന്റെ സംഹാരതാണ്ഡവം

വിഎസ് നെട്ടോട്ടമോടിച്ച വെള്ളാപ്പള്ളിയോട് തന്നെയാണ് പിണറായിയുടെ പ്രീണനം