ഇന്ത്യയില്‍നിന്നുള്ള മുട്ട ഇറക്കുമതി നിര്‍ത്തിവെക്കാന്‍ ഗള്‍ഫ് രാജ്യങ്ങളുടെ തീരുമാനം. ഒമാന്‍, ഖത്തര്‍ രാജ്യങ്ങളാണ് ഇങ്ങനൊരു തീരുമാനം എടുത്തിരിക്കുന്നത്. ഇതോടെ ഇന്ത്യയിലെ കോഴി കര്‍ഷകര്‍ ആശങ്കയിലായി. നാമക്കല്‍ മേഖലയിലെ കോഴിക്കര്‍ഷകരാണ് ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിടുന്നത്. കയറ്റുമതി ഗണ്യമായി കുറഞ്ഞതോടെ ആഭ്യന്തര വിപണിയില്‍ മുട്ടവില കുറയുകയാണ്.
ഗുണമേന്‍മയും തൂക്കക്കുറവും സുരക്ഷാപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി ഖത്തറാണ് ആദ്യം മുട്ട ഇറക്കുമതി നിര്‍ത്തിയത്. പിന്നാലെ ഒമാനും ഇതേ തീരുമാനമെടുത്തു. നാമക്കലില്‍ നിന്നും കപ്പലില്‍ അയച്ച 15 കോടി രൂപയുടെ കോഴിമുട്ട ഒമാനിലെ തുറമുഖത്ത് എത്തിയപ്പോഴാണ് നിരോധനം നിലവില്‍വന്നത്.
ഇത് കപ്പലില്‍നിന്നും ഇറക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഒമാന്‍, ഖത്തര്‍, ദുബായ്, അബുദാബി, മസ്‌ക്കത്ത്, മാലദ്വീപ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് ഏറ്റവുംകൂടുതല്‍ മുട്ടപോകുന്നത് നാമക്കലില്‍നിന്നാണ്. ഒമാനിലേക്ക് വേണ്ട 50 ശതമാനം മുട്ടയും പോയിരുന്നത് ഇവിടെനിന്നാണ്. കയറ്റുമതി പുനഃസ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് നാമക്കല്‍ എം.പി. കെ.ആര്‍.എന്‍. രാജേഷ്‌കുമാര്‍ ആവശ്യപ്പെട്ടു.