കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ വീട്ടുതടങ്കലിനെതിരെ സഹോദരി സുപ്രീം കോടതിയെ സമീപിച്ചു. നിയമവിരുദ്ധ തടവിൽ കോടതി ഇടപെടണമെന്നാണ് ഹർജിയിലെ ആവശ്യം. സുപ്രീം കോടതി അടിയന്തര വാദം കേൾക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. മുന്‍ മുഖ്യമന്ത്രിമാരായ ഫറൂക്ക് അബ്ദുള്ള, മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള തുടങ്ങിയവര്‍ ആറ് മാസത്തോളമായി വീട്ടുതടങ്കലിലാണ്.
370-ാം അനുഛേദം റദ്ദാക്കിയതു മുതൽ കരുതൽ തടങ്കലിൽ കഴിയുന്ന ഒമര്‍ അബ്ദുള്ളയുടെ ചിത്രം വൈറലായിരുന്നു. നീളൻ താടിയുള്ള ഒമര്‍ അബ്ദുള്ളയുടെ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 5-നാണ് ജമ്മുകശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകിയിരുന്ന 370 –ാം അനുഛേദം റദ്ദാക്കിയത്. അതിന്‍റെ തലേദിവസം മുതൽ ഒമര്‍ അബ്ദുള്ള, പിതാവ് ഫറൂഖ് അബ്ദുള്ള ഉൾപ്പടെയുള്ള രാഷ്ട്രീയ നേതാക്കളെയെല്ലാം കരുതൽ തടങ്കലിലാക്കിയിരുന്നു.