കർണാടകയിൽ ഡെൽറ്റയെ പിന്തള്ളി ഒമൈക്രോൺ; മൂന്നിൽ രണ്ട് കേസുകൾക്കും നിദാനം

കൊവിഡ്-19 ന്റെ ഡെൽറ്റ വകഭേദത്തിന് പകരം ഒമൈക്രോൺ പ്രബലമായതായി   സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നുവെന്ന് കർണാടക ആരോഗ്യമന്ത്രി സുധാകർ കെ വെള്ളിയാഴ്ച പറഞ്ഞു.സംസ്ഥാനത്ത് വ്യാഴാഴ്ച വരെയുള്ള ജീനോം സീക്വൻസിംഗ് ഡാറ്റ മന്ത്രി പങ്കുവെച്ചു.

മൂന്നാം തരംഗത്തിൽ ഒമൈക്രോൺ വകഭേദമാണ് കൂടുതൽ കേസുകൾക്കും നിദാനം. 67.5 ശതമാനം സാമ്പിളുകളും പോസിറ്റീവ് ആണെന്ന് കണ്ടെത്തി.

Read more

നേരെമറിച്ച്, 90.7 ശതമാനം പോസിറ്റിവിറ്റി നിരക്കിൽ രണ്ടാം തരംഗത്തിൽ കൂടുതൽ പ്രബലമായിരുന്ന ഡെൽറ്റ വകഭേദത്തിന് ഇപ്പോൾ 26 ശതമാനം പോസിറ്റിവിറ്റി നിരക്ക് മാത്രമാണുള്ളത്.