'പറഞ്ഞതെല്ലാം വസ്തുത, ഒഴിവാക്കിയ പരാമർശങ്ങൾ പുനഃസ്ഥാപിക്കണം'; സ്പീക്കർക്ക് രാഹുലിന്റെ കത്ത്

ലോക്സഭയിലെ തന്റെ പ്രസംഗത്തിൻ്റെ ഭാഗങ്ങൾ പാർലമെൻ്റ് രേഖകളിൽ നിന്ന് നീക്കംചെയ്തതിനെതിരേ സ്പീക്കർക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നീക്കംചെയ്ത ഭാഗങ്ങൾ ചട്ടം 380ൻ്റെ പരിധിയിൽ വരുന്നതല്ലെന്ന് ചൂണ്ടികാട്ടിയാണ് കത്തയച്ചത്. താൻ സഭയിൽ പറഞ്ഞതെല്ലാം വസ്തുതാപരമായ കാര്യങ്ങളാണെന്നും ഒഴിവാക്കിയ പരാമർശങ്ങൾ പുനഃസ്ഥാപിക്കണമെന്നും രാഹുൽ ഗാന്ധി കത്തിൽ ആവശ്യപ്പെട്ടു.

തൻ്റെ പ്രസംഗത്തിൻ്റെ ഭാഗങ്ങൾ ‘നടപടിക്രമങ്ങളുടെ മറവിൽ’ ഒഴിവാക്കുന്നത് പാർലമെൻ്ററി ജനാധിപത്യത്തിൻ്റെ തത്വത്തിന് വിരുദ്ധമാണെന്നും രാഹുൽ കത്തിൽ പറയുന്നു. വെട്ടിമാറ്റിയ കാര്യമറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും രാഹുൽ കത്തിൽ കുറിച്ചു. സഭയിലെ ഓരോ അംഗത്തിനും താൻ പ്രതിനിധീകരിക്കുന്ന സമൂഹത്തിന്റെ ശബ്ദമാകാനും ജനങ്ങളുടെ ആശങ്കകൾ ഉന്നയിക്കാനും ഭരണഘടന അവകാശം നൽകുന്നുണ്ട്. ആ അവകാശവും രാജ്യത്തെ ജനങ്ങളോടുള്ള കടമകളും നിർവ്വഹിക്കുന്നതായിരുന്നു തന്റെ പ്രസം​ഗം.

റൂള്‍ 380 പ്രകാരം ഒഴിവാക്കപ്പെടേണ്ട കാര്യങ്ങളല്ല താന്‍ സഭയില്‍ പറഞ്ഞതെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. യാഥാര്‍ഥ്യവും വസ്തുതകളും മാത്രമാണ് സഭയില്‍ പറയാന്‍ ശ്രമിച്ചത്. ജനങ്ങളുടെ ശബ്ദത്തെ പ്രതിനിധാനം ചെയ്യുന്ന സഭയിലെ ഓരോ അംഗത്തിനും ഭരണഘടനയുടെ 105 (1) അനുച്ഛേദം അനുശാസിക്കുംവിധത്തിലുള്ള അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. ജനങ്ങളുടെ ആശങ്കകള്‍ സഭയില്‍ ഉയര്‍ത്തുക എന്നത് ഓരോ അംഗത്തിന്റെയും അവകാശമാണ്, രാഹുല്‍ പറഞ്ഞു.

കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ അനുരാഗ് ഠാക്കൂറിൻ്റെ പ്രസം​ഗത്തിലെ ആരോപണങ്ങളും രാഹുൽ കത്തിൽ ചൂണ്ടികാട്ടി. അതിൽ മുഴുവൻ ആരോപണങ്ങൾ മാത്രമായിരുന്നിട്ടും ഒരുവാക്ക് മാത്രമാണ് ഒഴിവാക്കിയത്. ചിലർക്ക് നേരെ മാത്രമുള്ള നടപടി യുക്തിരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്സഭയില്‍ എവിടെ മത്സരിച്ചാലും താങ്കള്‍ ജയിക്കുന്നത് പോപ്പുലര്‍ ഫ്രണ്ടും മുസ്ലിംലീഗും പോലുള്ള സംഘടനകളുടെ പിന്തുണയോടെയാണെന്ന് ആയിരുന്നു ഇന്നലത്തെ ഠാക്കൂറിൻ്റെ പ്രസംഗം.

Latest Stories

അവൻ എതിർ ടീമിൽ ഉള്ളത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം, അദ്ദേഹത്തെ തടയുക പ്രയാസമേറിയ ദൗത്യം; ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ എതിരാളിയെ വെളിപ്പെടുത്തി സഞ്ജു സാംസൺ

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ