ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; പഠനസമിതിയുടെ റിപ്പോർട്ട് ഇന്ന് രാഷ്ട്രപതിക്ക് കൈമാറും

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ആശയത്തിൽ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള സാധ്യതയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ഉന്നതതല സമിതി ഇന്ന് രാഷ്ട്രപതിക്ക് റിപ്പോർട്ട് കൈമാറും. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതി എട്ടു വാള്യങ്ങളായി ചിട്ടപ്പെടുത്തിയിരിക്കുന്ന 18,000 പേജുകളുള്ള വിശദ റിപ്പോർട്ടാണ് രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് കൈമാറുക.

2029 ൽ ഒറ്റത്തിരഞ്ഞെടുപ്പിന് ശുപാർശ ചെയ്യുന്നതാണ് റിപ്പോർട്ടെന്നാണ് സൂചന. ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ നടപ്പിലാക്കുന്നതിന് ആവശ്യമായ കൃത്യമായൊരു മോഡലാണ് മുൻ രാഷ്ട്രപതിയുടെ നേതൃത്വത്തിലുള്ള സംഘം അവതരിപ്പിക്കുകയെന്നാണ് റിപ്പോർട്ടുകൾ.
ഒറ്റത്തിരഞ്ഞെടുപ്പ് നടത്തുന്നത് ചെലവ് കുറയ്ക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. 2023 സെപ്റ്റംബറിലാണ് കേന്ദ്രസർക്കാർ സമിതിയെ നിയോഗിച്ചത്. ലോക്‌സഭ, നിയമസഭ, മുൻസിപ്പാലിറ്റികൾ, പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്ക് ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള പ്രായോഗിക സാധ്യതകൾ പഠിക്കാനാണ് സമിതിയെ നിയോഗിച്ചത്.

രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, വിരമിച്ച ചീഫ് ജസ്റ്റിസുമാർ, മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർമാർ, വ്യവസായികൾ, സാമ്പത്തിക വിദഗ്ധർ എന്നിവരുമായെല്ലാം സമിതി ചർച്ച നടത്തിയിരുന്നു. ഒപ്പം ജനുവരിയിൽ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങളും ക്ഷണിച്ചിരുന്നു. അതുവഴി 20,972 പ്രതികരണങ്ങൾ ലഭിച്ചതായും 81 ശതമാനവും ഒരേസമയം തിരഞ്ഞെടുപ്പിനെ അനുകൂലിക്കുന്നതായും സമിതി അറിയിച്ചിരുന്നു.

രാംനാഥ് കോവിന്ദിന് പുറമെ ആഭ്യന്തര മന്ത്രി അമിത് ഷാ, രാജ്യസഭയിലെ മുൻ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, മുൻ ധനകാര്യ കമ്മീഷൻ അധ്യക്ഷൻ എൻ കെ സിങ്, മുൻ ലോക്‌സഭാ സെക്രട്ടറി ജനറൽ സുഭാഷ് സി കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ ചീഫ് വിജിലൻസ് കമ്മീഷണർ സഞ്ജയ് കോത്താരി എന്നിവരും സമിതിയിലുണ്ട്. കോൺഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവ് അതിർ രഞ്ജൻ ചൗധരിയെ സമിതിയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ഭാഗമാകാൻ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

Latest Stories

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം