ആന്ധ്രയിൽ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു;19 പേർക്ക് പരിക്ക്

ആന്ധ്രയിലെ നർസാരോപേട്ടിൽ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. വിജയവാഡ സ്വദേശിനിയായ ദിവ്യയാണ് മരിച്ചത്. അപകടത്തിൽ 19 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ചികിത്സയ്ക്കായി നരസറോപേട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നരസറോപേട്ട മണ്ഡലത്തിലെ പെറ്റ്ലൂരിവാരിപ്പാലത്ത് സ്വകാര്യ ട്രാവൽ ബസാണ് മറിഞ്ഞത്.

39 യാത്രക്കാരുമായി കർണാടകയിലെ പാലനാട്ടിൽ നിന്ന് യാനത്തേക്ക് പോവുകയായിരുന്ന ശ്രീ തുളസി ട്രാവൽസ് ബസാണ് അപകടത്തിൽപ്പെട്ടത്. കനത്ത മഴയെ തുടർന്ന് റോഡിലേക്ക് വീണ മരക്കൊമ്പുകൾ ഒഴിവാക്കാനുള്ള ശ്രമത്തിനിടെയാണ് ഡ്രൈവർക്ക് ബസിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. വഴുക്കലുള്ള റോഡിൻ്റെ ശോച്യാവസ്ഥയാണ് ബസ് നിയന്ത്രണം വിട്ട് മറിയുന്നതിലേക്ക് നയിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്.

Read more