എൻഡിഎ സർക്കാർ ഉയർത്തിയ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സമിതിക്കെതിരെ ശബ്ദമുയർത്തി കോൺഗ്രസ്. ഫെഡറൽ തത്വങ്ങൾക്ക് എതിരായ നീക്കമെന്നാണ് കോൺഗ്രസ് ആരോപിച്ചത്.സമിതിക്കെതിരെ പ്രമേയം പാസാക്കാനാണ് നീക്കം. നാളത്തെ ഇന്ത്യ സഖ്യ യോഗത്തിൽ പ്രമേയത്തിന് നിർദ്ദേശം വയ്ക്കും.
ലോക്സഭ നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം തദ്ദേശ തെരഞ്ഞെടുപ്പും നടത്താനാകുമോ എന്നതടക്കം ഏഴ് പ്രധാന നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് സര്‍ക്കാര്‍ രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി രൂപീകരിച്ചത്. റിപ്പോര്‍ട്ട് വൈകാതെ സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചിരുന്നു. സമിതിയുടെ യോഗം ഉടൻ ചേരും.
അതിനിടെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിലുളള അതൃപ്തി പരസ്യമാക്കി രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. ഇന്ത്യയെന്നത് സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണ് ആ കൂട്ടായ്മയക്കും, സംസ്ഥാനങ്ങള്‍ക്കും നേരെയുള്ള ആക്രമണമാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പെന്ന് രാഹുല്‍ ഗാന്ധി കുറിച്ചു.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പരിഷ്‌കരണം പഠിക്കാൻ നിയോഗിച്ച എട്ടംഗ സമിതിയിൽ കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയെ ഉൾപ്പെടുത്തിയത് അദ്ദേഹത്തിന്റെ സമ്മതം വാങ്ങിയാണെന്ന് ബിജെപി പ്രതികരിച്ചിരുന്നു. എന്നാൽ അദ്ദേഹം സമിതിയിൽ നിന്ന് പിന്മാറിയിരുന്നു. അടുത്ത സാധ്യത ലഭിക്കേണ്ടിയിരുന്നത് ഡിഎംകെയിലാണ്. ഡിഎംകെയും സമിതിയെ എതിര്‍ക്കുന്നതിനാല്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന് അംഗത്വം ലഭിച്ചേക്കും.