ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് നാളെ പാര്‍ലമെന്റില്‍ അവതരിപ്പിക്കില്ല; എംപിമാര്‍ക്ക് നല്‍കിയ നാളത്തെ കാര്യപരിപാടിയില്‍ ബില്ല് അവതരണം ഇല്ല

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം തുടരുമ്പോള്‍ കേന്ദ്രമന്ത്രിസഭ കഴിഞ്ഞ ദിവസം പാസാക്കിയ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് എന്ന് സഭയിലെത്തുമെന്ന ചോദ്യമാണ് നിര്‍ണായകമായി മുന്നിലുള്ളത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നാളെ ബില്ല് അവതരണം നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് കാര്യപരിപാടിയുടെ പട്ടികയില്‍ ബില്ല് ലിസ്റ്റ് ചെയ്യാതിരുന്നതോടെ വ്യക്തമായി. എംപിമാര്‍ക്ക് നല്‍കിയ കാര്യപരിപാടികളുടെ പട്ടികയില്‍ കരട് ബില്ല് അവതരണമില്ലാത്തതിനാല്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്
അവതരണം നാളെയുണ്ടാവില്ലെന്ന് ഉറപ്പായി.

നേരത്തെ വെബ് സൈറ്റില്‍ അപ് ലോഡ് ചെയ്തിരുന്ന കാര്യപരിപാടിയില്‍ 13, 14 ഇനങ്ങളായി ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍ അവതരണം ഉള്‍പ്പെടുത്തിയിരുന്നു. ബില്ലിന് കേന്ദ്രമന്ത്രിസഭ സമ്മേളന കാലത്ത് തന്നെ അംഗീകാരം നല്‍കിയിരുന്നു. ഭരണഘടന അനുച്ഛേദം 83, 172 എന്നിവ ഭേദഗതി ചെയ്തുള്ള ബില്ലും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഭേദഗതി ബില്ലുമാകും അവതരിപ്പിക്കുവാന്‍ കേന്ദ്രം തീരുമാനിച്ചിട്ടുള്ളത്.

2034 മുതല്‍ ലോകസഭ തിരഞ്ഞെടുപ്പും സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പുകളും ഒന്നിച്ച് നടത്താനുള്ള വ്യവസ്ഥകളുമായാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ തയ്യാറാക്കിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ലോക് സഭ നിയമ സഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനും, പിന്നീട് തദ്ദേശ തെരഞ്ഞെടുപ്പുകള്‍ കൂടി അതില്‍ ഉള്‍പ്പെടുത്താനുമാണ് നീക്കം. ഒറ്റഘട്ടമായി െതിരഞ്ഞെടുപ്പ് നടക്കണമെങ്കില്‍ നിയമസഭകളുടെ കാലാവധി വെട്ടി ചുരുക്കേണ്ടി വരുമെന്ന് കരട് ബില്ലില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലിനെ ശക്തമായി പ്രതിപക്ഷം എതിര്‍ക്കാനുള്ള കാരണമായി.

കരട് ബില്ല് പാര്‍ലമെന്റില്‍ എത്തിയാലും പ്രതിപക്ഷമായ ഇന്ത്യ മുന്നണിയുടെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ച് ബില്ല് പാസാക്കിയെടുക്കുക കേന്ദ്രസര്‍ക്കാരിന് എളുപ്പമല്ല. കഴിഞ്ഞ തവണത്തേത്ത് പോലെ മൃഗീയ ഭൂരിപക്ഷമില്ലാത്ത ബിജെപി സര്‍ക്കാരിന് ഒറ്റയ്ക്ക് പാര്‍ലമെന്റില്‍ ബില്ല് പാസാക്കിയെടുക്കാനാവില്ല. ഭരണഘടന ഭേദഗതി അംഗീകരിക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമെങ്കിലും വേണമെന്നിരിക്കെ ഭരണകക്ഷിയ്ക്ക് കാര്യങ്ങള്‍ എളുപ്പമല്ല.

എന്‍ഡിഎ മുന്നണിക്കും ഒറ്റക്ക് ബില്‍ പാസാക്കാനാവില്ല. പ്രതിപക്ഷ പാര്‍ട്ടികളുടെ കൂടി സഹകരണം വേണമെന്നിരിക്കെ ഏകപക്ഷീയ സാധ്യതകള്‍ മോദി സര്‍ക്കാരിന് മുന്നിലില്ല. പാര്‍ലമെന്റില്‍ വലിയ ചര്‍ച്ചകള്‍ക്കും പ്രതിപക്ഷ തിരസ്‌കാരത്തിനും സാധ്യതയുള്ള ബില്ലാണ് വരാനിരിക്കുന്നതെന്ന് വ്യക്തം. സംസ്ഥാനങ്ങളുടെ പിന്തുണയും ഉറപ്പാക്കേണ്ടതിനാല്‍ നിയമസഭയുടെ കാലാവധി വെട്ടിച്ചുരുക്കാനുള്ള തീരുമാനം അംഗീകരിപ്പിക്കല്‍ കൂടി മുന്നില്‍ കണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഉടനടി സഭയിലേക്ക് ബില്ലെത്തിക്കാത്തതെന്നാണ് സൂചന.

Latest Stories

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം

11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി