ഉള്ളി വിലയില്‍ കുത്തനെ ഇടിവ് നേരിട്ടതോടെ ദുരിതത്തിലായി കര്‍ഷകര്‍. കൃഷി ഇടങ്ങളില്‍ നിന്ന് എത്ര വേണമെങ്കിലും ആവശ്യത്തിന് പറിച്ചുകൊണ്ടു പൊയ്‌ക്കോളാനാണ് കര്‍ഷകര്‍ പറയുന്നത്.തമിഴ്‌നാട് ദിണ്ടിഗല്‍ ജില്ലയിലെ മണപ്പാക്കത്തെ കര്‍ഷകനായ ശിവരാജിയാണ് വീഡിയോയിലൂടെ പ്രഖ്യാപനം നടത്തിയത്.
ഉള്ളിയുടെ മൊത്തവ്യാപാര വിലയില്‍ 14 രൂപയോളമാണ് ഇടിവ് ഉണ്ടായത്. വിളവെടുപ്പിന് ശേഷം വാഹവും വാടകയ്‌ക്കെടുത്ത് ഉള്ളി വിപണിയില്‍ എത്തിക്കാന്‍ ഇതിലും കൂടുതല്‍ തുക ആവശ്യമാണ്. ഒരേക്കറിന് 20,000 രൂപയാണ് മൊത്ത വ്യാപാരികള്‍ക്ക് വിപണിയില്‍ ലഭിക്കുക. രണ്ടേക്കറില്‍ കൃഷി ചെയ്ത ശിവരാജിന് 40,000 രൂപ നഷ്ടം വരും.
Read more
ഉള്ളി സൗജന്യമായി നല്‍കിയാല്‍ അയല്‍വാസികള്‍ക്കെങ്കിലും അത് ഉപകാരപ്രധമാകുമെന്ന് കണ്ടാണ് ആര്‍ക്ക് വേണമെങ്കിലും കൃഷിയിടത്തിലെത്തി ഉള്ള പറിക്കാമെന്ന് ശിവരാജ് അറിയിച്ചത്.