Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NATIONAL

രാഷ്ട്രപതിയുടെ അംഗരക്ഷകനാകാനും ജാതിക്ക് മുന്‍ഗണന; മൂന്ന് വിഭാഗക്കാരെ മാത്രം പരിഗണിച്ച കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

, 10:28 am

രാഷ്ട്രപതിയുടെ അംഗരക്ഷകരാകാന്‍ മൂന്ന് ജാതിയിലുള്ളവരെ മാത്രം പരിഗണിച്ചതിന് ഡല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോടും ആര്‍മി സ്റ്റാഫ് ചീഫിനോടും വിശദീകരണം തേടി. ഹരിയാന സ്വദേശി ഗൗരവ് യാദവിന്റെ ഹരജി പരിഗണിച്ചാണ് കോടതി വിശദീകരണം തേടിയത്. ഇക്കാര്യത്തില്‍ നാല് ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. ജസ്റ്റിസുമാരായ എസ്.മുരളീധരന്‍, സഞ്ജീവ് നരൂല എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

കഴിഞ്ഞ വര്‍ഷം നടന്ന ബോഡിഗാര്‍ഡ് റിക്രൂട്ട്‌മെന്റില്‍ ജാട്ട്, രാജ്പുത്, ജാട്ട് സിഖ് എന്നീ വിഭാഗത്തില്‍പ്പെട്ടവരെ മാത്രമാണ് തിരഞ്ഞെടുത്തിരിക്കുന്നത് എന്നായിരുന്നു ഹര്‍ജിക്കാരന്റെ ആരോപണം. 2017 സെപ്റ്റംബര്‍ നാലിന് നടന്ന ഇതേ റിക്രൂട്ട്‌മെന്റില്‍ ഹര്‍ജിക്കാരനായ ഗൗരവ് യാദവ് പങ്കെടുത്തിരുന്നു.

എന്നാല്‍ റിക്രൂട്ട്‌മെന്റില്‍ എല്ലാ പരീക്ഷകളിലും താന്‍ വിജയിച്ചുവെങ്കിലും അഹിര്‍/ യാദവ് വിഭാഗത്തില്‍ പെടുന്നതിനാല്‍ തന്നെ പരിഗണിച്ചില്ലെന്നാണ് ഗൗരവിന്റെ ആരോപണം. കേസ് വാദം കേള്‍ക്കാനായി മെയ് എട്ടിലേക്കു മാറ്റി.

കരസേന മേധാവി, കമാന്‍ഡന്റ് ഓഫ് ദി പ്രസിഡന്റ് ബോഡിഗാര്‍ഡ് ആന്‍ഡ് ഡയറക്ടര്‍, കരസേന റിക്രൂട്ട്‌മെന്റ് എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചു. കേസ് വാദം കേള്‍ക്കാനായി മെയ് എട്ടിലേക്കു മാറ്റി.

Advertisement