'ഫലമറിയാൻ മണിക്കൂറുകൾ മാത്രം; ആകാംഷയോടെ രാജ്യം', ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ നാളെ

2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം. ആര് ഭരിക്കുമെന്നറിയാൻ രാജ്യം കാതോർത്തിരിക്കുകയാണ്. എക്സിറ്റ് പോളുകളെല്ലാം തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ കുതിപ്പ് പ്രവചിച്ചതിന്‍റെ വലിയ ആത്മവിശ്വസത്തിലാണ് ബിജെപി. അതേസമയം എക്സിറ്റ്പോൾ തള്ളിയ ഇന്ത്യ സഖ്യം 295 സീറ്റ് നേടി അധികാരം പിടിക്കുമെന്ന പ്രഖ്യാപനത്തില്‍ ഉറച്ച് നില്‍ക്കുകയാണ്.

രണ്ടര മാസത്തിലധികം നീണ്ടു നിന്ന ഏഴ് ഘട്ടങ്ങളായുള്ള തിരഞ്ഞെടുപ്പിനൊടുവിലാണ് നാളെ വോട്ടെണ്ണല്‍ നടക്കുന്നത്. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ തുടങ്ങും. 12 മണിയോടെ ജനവിധിയുടെ ഏകദേശ ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷ. രാജ്യത്താകെ പത്തര ലക്ഷം വോട്ടെണ്ണൽ കേന്ദ്രങ്ങൾ ഉണ്ട്. 24 മണിക്കൂറും സിസിടിവി നിരീക്ഷണം ഉണ്ടാകും. നിരീക്ഷകരുടെ മുഴുനീള സാന്നിധ്യവും ഉണ്ടാകും. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് മൂന്ന് തലത്തിൽ സുരക്ഷയൊരുക്കിയിട്ടുണ്ട്.

എൻഡിഎയ്ക്ക് 400 എന്ന ലക്ഷ്യം പ്രഖ്യാപിച്ചായിരുന്നു ബിജെപി തെരഞ്ഞെടുപ്പിനിറങ്ങിയത്. അഞ്ച് എക്സിറ്റ് പോളുകൾ ഈ സംഖ്യയോട് ചേർന്ന് നിൽക്കുന്നതാണ്. രാജ്യം പുതിയ സ്വപ്നങ്ങൾ കാണാൻ പഠിക്കണമെന്നും എല്ലാ രംഗത്തും പരിഷ്ക്കരണം വേണമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ദോഷൈകദൃക്കുകളുടെ സമ്മർദ്ദം അതിജീവിക്കണമെന്നും നിഷേധ സമീപനം മറികടക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. നാളെ പ്രധാനമന്ത്രിയുടെ വസതി മുതൽ പാർട്ടി ആസ്ഥാനം വരെ മോദിയുടെ റോഡ് ഷോ നടന്നേക്കും.

എക്സിറ്റ് പോളുകൾക്ക് നേർ വിപരീതമായിരിക്കും യഥാർത്ഥ ഫലമെന്ന് കോണ്‍ഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. എക്സിറ്റ് പോളുകള്‍ കാണിച്ച് പ്രതിപക്ഷത്തെ ഭയപ്പെടുത്തുകയായിരുന്നു ബിജെപി ഉദ്ദേശ്യമെന്ന് സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും പ്രതികരിച്ചു.

പ്രാദേശിക മാധ്യമങ്ങളുടെ എക്സിറ്റ് പോളുകൾ പല സംസ്ഥാനങ്ങളിലും ഇന്ത്യ സഖ്യത്തിന് കൂടുതൽ സീറ്റുകൾ നൽകുന്നുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി. കേന്ദ്രത്തിൽ ബിജെപി തന്നെ അധികാരത്തിൽ എത്തുമെന്നാണ് ഇന്ന് പുറത്തുവന്ന സിഎസ്ഡിഎസ്-ലോക് നീതി-ദ ഹിന്ദു എക്സിറ്റ് പോൾ പറയുന്നത്. ബിജെപി വോട്ട് വിഹിതം 37 ല്‍ നിന്ന് 40 ആയി ഉയരുമെന്ന് പ്രവചിക്കുന്ന സർവെ കോണ്‍ഗ്രസിന്‍റേത് 19 ല്‍ നിന്ന് 23 ആയി കൂടുമെന്നും പറയുന്നു. കോണ്‍ഗ്രസ് സഖ്യകക്ഷികളുടേത് ഏഴില്‍ നിന്ന് 12 ശതമാനമാകും. എന്നാല്‍ ബിജെപി സഖ്യകക്ഷികളുടേതില്‍ ഒരു ശതമാനത്തിന്‍റെ ഇടിവുണ്ടാകുമെന്നും സ‍ർവ്വെ പറയുന്നു.

Latest Stories

കോഹ്‌ലിക്ക് ഇപ്പോൾ ഉള്ളത് ഇപിഡിഎസ് സിൻഡ്രോം, അതാണ് അവനെ വലിയ സ്‌കോറിൽ എത്തുന്നതിൽ നിന്ന് തടയുന്നത്; വമ്പൻ വെളിപ്പെടുത്തലുമായി ഇതിഹാസം

BGT 2024: അവസാന മത്സരത്തിൽ ഞാൻ തിളങ്ങാൻ കാരണം ആ മൂന്ന് താരങ്ങളുടെ ഉപദ്ദേശം, അഹങ്കരിക്കരുതെന്നാണ് അവൻ പറഞ്ഞത്: ആകാശ് ദീപ്

കേരളത്തിന് നിരവധി വൈദ്യുതി ആവശ്യങ്ങള്‍; ജലവൈദ്യുത പദ്ധതികള്‍ക്ക് വയബിലിറ്റി ഗ്യാപ്പ് ഫണ്ട് അനുവദിക്കണമെന്ന് മന്ത്രി; വാണിജ്യ നഷ്ടം കുറച്ചതിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍