വോട്ടെണ്ണലിന് ഒരു ദിവസം മാത്രം ബാക്കി; നിർണായക വാർത്താ സമ്മേളനം വിളിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

നിർണായക വാർത്താ സമ്മേളനം വിളിച്ച് തിന്നുരഞ്ഞെടുപ്പ് കമ്മീഷൻ. ഇന്ന് ഡൽഹിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും കമ്മീഷണർമാരും മാധ്യമങ്ങളെ കാണും. വോട്ടെണ്ണലിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് കംമീഷന്റെ നീക്കം. ഇന്നലെ കമ്മീഷനെ കണ്ട ഇന്ത്യ സഖ്യം നേതാക്കൾ വോട്ടെണ്ണലിന് ചില നിർദ്ദേശങ്ങൾ മുന്നോട്ടു വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാർത്താ സമ്മേളനം വിളിച്ചിരിക്കുന്നത്.

എക്സിറ്റ് പോള്‍ ഫലം പുറത്ത് വന്നതിന് പിന്നാലെ വോട്ടെണ്ണലിനെ ചൊല്ലി ഇന്ത്യ സഖ്യവും ബിജെപിയും തമ്മിലുള്ള പോര് മുറുകിയിട്ടുണ്ട്. ഫലത്തെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും അപമാനിക്കാന്‍ ഇന്ത്യ സഖ്യം ശ്രമിക്കുന്നുവെന്നാരോപിച്ച് ബിജെപി നേതാക്കളും കമ്മീഷനിലെത്തി. എക്സിറ്റ് പോൾ ഫലം തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനുള്ള നീക്കമാണെന്നാണ് ഇന്ത്യ സഖ്യത്തിന്‍റെ ആരോപണം.

ഈ പശ്ചാത്തലത്തിലാണ് നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്. പോസ്റ്റല്‍ ബാലറ്റുകള്‍ ആദ്യം എണ്ണി ഫലം പ്രഖ്യാപിക്കണം, അതിന് ശേഷം മാത്രമേ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണാവൂയെന്ന് നേതാക്കള്‍ കമ്മീഷനോടാവശ്യപ്പെട്ടു. ഫോം 17 സിയില്‍ ബൂത്ത് തിരിച്ചുള്ള വോട്ടിംഗ് കണക്കുകള്‍ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. ഫലം അട്ടിമറിക്കാന്‍ ജില്ലാ മജിസ്ട്രേറ്റുമാരെ നേരിട്ട് വിളിച്ച് അമിത്ഷാ ഭീഷണിപ്പെടുത്തുകയാണെന്ന് ജയറാം രമേശ് ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനത്തിൽ ഈ വിഷയങ്ങളിൽ പ്രതികരിക്കുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

Latest Stories

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം

11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി

ഹരിതട്രിബ്യൂണല്‍ അനുവദിച്ചത് മൂന്ന് ദിവസം മാത്രം; തമിഴ്‌നാട്ടില്‍ കേരളം തള്ളിയ മാലിന്യം നീക്കം ചെയ്യുന്നു

യുവനടന്മാര്‍ ഉണ്ണിയെ കണ്ടു പഠിക്കണം.. ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ..: വിനയന്‍

പ്രേമലുവിലെ ഹിറ്റ് വണ്ടി കേരളത്തിലും, 'റിവർ' സ്‌റ്റോർ ഇനി കൊച്ചിയിലും

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക് മത്സരത്തിന്റെ നിഷ്പക്ഷ വേദി സ്ഥിരീകരിച്ചു

ഇന്ത്യയുടെ മുട്ട വേണ്ടെന്ന് ഗള്‍ഫ് രാജ്യങ്ങള്‍; നാമക്കലില്‍ നിന്നും കപ്പലില്‍ അയച്ച 15 കോടിയുടെ കോഴിമുട്ട ഒമാനിലെ തുറമുഖത്ത് കെട്ടിക്കിടക്കുന്നു; കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടി

ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത സംഭവം; ആറ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നോട്ടീസ്