ഓപ്പറേഷന്‍ അജയ്; ഇസ്രായേലില്‍ നിന്ന് 22 മലയാളികള്‍ കൂടി തിരികെ നാട്ടിലെത്തി; ഇതുവരെ നാട്ടിലെത്തിയത് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 97 പേര്‍

ഇസ്രായേല്‍-പാലസ്തീന്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇസ്രായേലില്‍ നിന്ന് 22 മലയാളികള്‍ കൂടി നാട്ടില്‍ തിരിച്ചെത്തി. ഓപ്പറേഷന്‍ അജയുടെ ഭാഗമായി ഇസ്രായേലില്‍ നിന്ന് ഡല്‍ഹിയിലെത്തിയ അഞ്ചാം വിമാനത്തിലാണ് നോര്‍ക്ക റൂട്‌സ് മുഖേന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരെ തിരികെ എത്തിച്ചത്.

തിരികെ നാട്ടിലെത്തിയ മലയാളികളില്‍ 14 പേര്‍ കൊച്ചിയിലും എട്ട് പേര്‍ തിരുവനന്തപുരത്തുമാണ് വിമാനമിറങ്ങിയത്. കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് ഡല്‍ഹിയില്‍ നിന്നുളള വിമാനടിക്കറ്റുകള്‍ നോര്‍ക്ക റൂട്‌സ് ലഭ്യമാക്കിയിരുന്നു. കൊച്ചിയിലെത്തിയ ഇവരെ നോര്‍ക്ക റൂട്‌സ് പ്രതിനിധികള്‍ സ്വീകരിച്ച് വീടുകളിലേയ്ക്ക് യാത്രയാക്കി. ഇസ്രായേലില്‍ നിന്നുള്ള യാത്രക്കാരെ തിരികെ എത്തിക്കുന്ന കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഓപ്പറേഷന്‍ അജയുടെ ഭാഗമായി ഇതുവരെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 97 മലയാളികളാണ് നാട്ടിലെത്തിയത്.

അതേ സമയം ഗാസയിലെ അല്‍ അഹ്ലി അറബ് ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ലോകരാഷ്ട്രങ്ങള്‍ അപലപിച്ചു. ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം യുദ്ധക്കുറ്റമെന്ന് ആരോപിച്ച് ജോര്‍ദ്ദാന്‍ രംഗത്തെത്തി. നിഷ്ഠൂരമായ കൂട്ടക്കൊലയെന്നാണ് ഖത്തര്‍ വിശേഷിപ്പിച്ചത്. പലസ്തീന് 100 മില്യണ്‍ ഡോളറിന്റെ അടിയന്തിര സഹായം ജിസിസി രാജ്യങ്ങള്‍ പ്രഖ്യാപിച്ചു. സൈനിക നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്നും ജിസിസി രാജ്യങ്ങള്‍ ആവശ്യപ്പെട്ടു.

ആക്രമണം അതീവ ദുഃഖകരമെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 പിന്നിട്ടിരിക്കുകയാണ്. ആയിരങ്ങള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഗാസയിലും വെസ്റ്റ് ബാങ്കിലും മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

ആക്രമണത്തിന് പിന്നില്‍ ഇസ്രയേല്‍ എന്ന് ഉറപ്പിച്ചിരിക്കുകയാണ് പാലസ്തീന്‍. എന്നാല്‍ വ്യോമാക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വാ?ദം. ആശുപത്രി ആക്രമിച്ചിട്ടില്ലെന്ന് കാണിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിഷേധ കുറിപ്പിറക്കി. ലോകം മുഴുവന്‍ അറിയണം, ഗാസയിലെ ഭീകരരാണ് ആശുപത്രി തകര്‍ത്തത്. ഞങ്ങളുടെ കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയവര്‍ അവരുടെ മക്കളെയും കൊല്ലുകയാണെന്നും കുറിപ്പില്‍ വിശദീകരിക്കുന്നു.

Latest Stories

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്