അദ്വാനിക്ക് രാഷ്ട്രപതി ഭാരതരത്‌ന സമ്മാനിച്ചപ്പോള്‍ പ്രധാനമന്ത്രി ഏഴുന്നേറ്റില്ല; കസേരയില്‍തന്നെയിരുന്നു; മോദിക്കെതിരേ വിമര്‍ശനം; വിശദീകരണവുമായി രാഷ്ട്രപതി ഭവന്‍

മുന്‍ ഉപപ്രധാനമന്ത്രിയും ബിജെപി സ്ഥാപകരിലൊരാളുമായ എല്‍.കെ. അദ്വാനിക്ക് രാഷ്ട്രപതി ദ്രൗപദി മുര്‍മു ഭാരതരത്‌ന സമ്മാനിച്ച സംഭവത്തില്‍ വിവാദം. അദ്വാനിക്കു രാഷ്ട്രപതി ഭാരതരത്‌ന സമ്മാനിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എഴുന്നേല്‍ക്കാതെ കസേരയില്‍തന്നെയിരുന്ന നടപടിയാണ് വിവാദത്തില്‍ ആയിരിക്കുന്നത്. പ്രായാധിക്യവും അവശതയും കാരണം ഇരുന്നാണ് എല്‍.കെ. അദ്വാനി ഭാരതരത്‌ന സ്വീകരിച്ചത്.

രാഷ്ട്രപതി എഴുന്നേറ്റുനിന്ന് പുരസ്‌കാരം നല്‍കുമ്പോള്‍ കസേരയില്‍തന്നെ ഇരുന്ന് കൈയടിക്കുകയായിരുന്നു മോദി. രാഷ്ട്രപതി രാജ്യത്തെ ഏറ്റവും വലിയ ബഹുമതി സമ്മാനിക്കുമ്പോള്‍ എഴുന്നേറ്റുനിന്ന് ആദരിക്കുകയാണ് പ്രധാനമന്ത്രി ചെയ്യേണ്ടിയിരുന്നതെന്നാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.

സംഭവം വിവാദമായതോടെ രാഷ്ട്രപതി ഭവന്‍ വിശദീകരണക്കുറിപ്പ് ഉറക്കി. ഭാരതരത്‌ന നല്‍കുമ്പോള്‍ രാഷ്ട്രപതിയും ശാരീരിക ബുദ്ധിമുട്ടില്ലെങ്കില്‍ സ്വീകരിക്കുന്നയാളും മാത്രം എണീറ്റ് നിന്നാല്‍ മതി. ബാക്കി സദസില്‍ ഉള്ളവരും വ്യക്തലയുടെ അടുത്തുള്ളവരും ഇരുന്നാല്‍ മതിയെന്നും രാഷ്ട്രപതി ഭവന്‍ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

എല്‍.കെ. അദ്വാനിയുടെ ഡല്‍ഹിയിലെ വീട്ടിലെത്തിയാണ് രാഷ്ട്രപതി പരമോന്നത സിവിലിയന്‍ പുരസ്‌കാരം സമ്മാനിച്ചത്. അദ്വാനിയുടെ ആരോഗ്യസ്ഥിതി പരിഗണിച്ചാണിത്. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, അദ്വാനിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അദ്വാനിക്ക് ഭാരതരത്‌ന സമ്മാനിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും രാജ്യത്തിന്റെ പുരോഗതിക്കായി അദ്ദേഹം നല്‍കിയ സംഭാവനയ്ക്കുള്ള അംഗീകാരമാണ് ഇപ്പോള്‍ ലഭിച്ച ഭാരതരത്‌നയെന്നും പ്രധാനമന്ത്രി സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു. എം.എസ്. സ്വാമിനാഥന്‍, ചൗധരി ചരണ്‍ സിംഗ്, കര്‍പ്പൂരി താക്കൂര്‍ എന്നിവരുടെ കുടുംബാംഗങ്ങള്‍ കഴിഞ്ഞ ദിവസം രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ ഭാരതരത്‌ന പുരസ്‌കാരം ഏറ്റുവാങ്ങിയിരുന്നു.

Latest Stories

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി