ലോക്സഭ തിരഞ്ഞെടുപ്പിന്റെ രണ്ടുഘട്ടങ്ങള്‍ ബാക്കിനില്‍ക്കെ പ്രതിപക്ഷ പാര്‍ട്ടികളുടെ അസാധാരണ നീക്കം. തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ വന്നാല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കരുതെന്ന ആവശ്യവുമായാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയെ കാണുന്നതെന്നാണ് റിപ്പോര്‍ട്ട്. 21 പ്രതിപക്ഷ പാര്‍ട്ടികളാണ് രാഷ്ട്രപതിയെ സമീപിക്കാനൊരുങ്ങുന്നത്. ഇതു സംബന്ധിച്ച കത്ത് വൈകാതെ രാഷ്ട്രപതിക്ക് കൈമാറിയേക്കും.
ലോക്സഭ തിരഞ്ഞെടുപ്പിന്റെ രണ്ടുഘട്ടം ബാക്കി നില്‍ക്കെയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ അസാധാരണ നീക്കം. ഫലം പുറത്തു വന്നാലുടന്‍ പരസ്പരം പിന്തുണയ്ക്കാന്‍ തയ്യാറാണെന്നു കാണിക്കുന്ന കത്തുകള്‍ ഇവര്‍ രാഷ്ട്രപതിക്കു സമര്‍പ്പിച്ചേക്കും.
പ്രാദേശിക പാര്‍ട്ടികളുടെ മുന്നണികളെ തകര്‍ക്കാന്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിക്ക് രാഷ്ട്രപതി അവസരം നല്‍കുമെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം. തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നാല്‍ പരസ്പരം പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് രാഷ്ട്രപതിയെ അറിയിക്കും.