വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷയില്‍ ആശങ്ക അറിയിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു; വോട്ടിംഗ് മെഷീനുകള്‍ക്ക് മുമ്പേ വിവി പാറ്റ് എണ്ണണമെന്നും ആവശ്യം

വോട്ടെണ്ണലിന് രണ്ടു ദിവസം മാത്രം ശേഷിക്കെ വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. ഇവിഎമ്മുകള്‍ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ കണ്ടെത്തുന്നത് ആശങ്കാജനകമാണ്. സ്‌ട്രോംഗ് റൂമിന്റെ സുരക്ഷയിലും ആശങ്കയുണ്ട്. വോട്ടിംഗ് മെഷീനുകള്‍ക്ക് മുമ്പേ വിവി പാറ്റ് എണ്ണണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ നിവേദനത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷത്തെ 21 നേതാക്കളാണ് കമ്മീഷനെ കണ്ടത്. ആവശ്യം നാളെ പരിഗണിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചതായും നേതാക്കള്‍ വ്യക്തമാക്കി.

രാജ്യത്ത് വ്യാപകമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ തിരിമറി നടത്താന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ശക്തമാണ്. യു.പി, ബിഹാര്‍, ഹരിയാന എന്നിവിടങ്ങളില്‍ ഇവിഎം എത്തിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷമുണ്ടാക്കിയിരുന്നു. എന്നാല്‍ ഇവ റിസര്‍വ്ഡ് ആയി സൂക്ഷിച്ചിരിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്.

ബീഹാറിലെ മഹാരാജ്ഗഞ്ച്, സാരണ്‍ മണ്ഡലങ്ങളിലെ ഇ.വി.എമ്മുകള്‍ സൂക്ഷിക്കുന്ന സ്‌ട്രോംഗ് റൂമുകളിലേക്ക് ഇ.വി.എമ്മുകളുമായി എത്തിയ വാഹനങ്ങള്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ ആര്‍.ജെ.ഡി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടികൂടി. ഇവിടേക്ക് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറുടെ സാന്നിധ്യത്തിലാണ് ഇ.വി.എമ്മുകള്‍ കൊണ്ടുവന്നതെന്നും ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ബി.ഡി.ഒയ്ക്ക് സാധിച്ചില്ലെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

ഉത്തര്‍ പ്രദേശിലെ ചന്ദൗലിയിലും ഗാസിപ്പൂരിലും ഇന്നലെ വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റുന്നതു സംബന്ധിച്ച് തര്‍ക്കങ്ങളും സംഘര്‍ഷവുമുണ്ടായി. ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരുടെ കൈകളില്‍ ബിജെപി പ്രവര്‍ത്തകര്‍ തലേ ദിവസം ഭീഷണിപ്പെടുത്തി, മഷി പുരട്ടിയ സംഭവം ഏറെ വിവാദമുണ്ടാക്കിയ ഇടമാണ് ചന്ദൗലി. വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്‌ട്രോംഗ് റൂമുകള്‍ക്ക് പുറത്ത് എസ്.പി-ബി.എസ്.പി കക്ഷികളും കോണ്‍ഗ്രസും തങ്ങളുടെ പ്രവര്‍ത്തകരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.

ഇന്നലെ വൈകിട്ട് നാലു മണിയോടെ ഒരു വാഹനത്തില്‍ എത്തിച്ച വോട്ടിംഗ് യന്ത്രങ്ങള്‍, വോട്ടെടുപ്പ് കഴിഞ്ഞ ശേഷമുള്ള വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്നിടത്തേക്ക് കൊണ്ടു വന്നതാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. ഒടുവില്‍ ജില്ലാ വരണാധികാരി സ്ഥലത്തെത്തി കൊണ്ടു വന്നത് റിസര്‍വ് ആയി സൂക്ഷിച്ചിട്ടുള്ള വോട്ടിംഗ് യന്ത്രങ്ങളാണെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിന്തിരിഞ്ഞില്ല. ഒടുവില്‍ വോട്ടെടുപ്പ് കഴിഞ്ഞ വോട്ടിംഗ് യന്ത്രങ്ങള്‍ക്കൊപ്പം റിസര്‍വ് ആയി കൊണ്ടു വന്നവ വെയ്ക്കില്ലെന്നും മറ്റൊരിടത്തേക്ക് ഇവ മാറ്റാമെന്നുമുള്ള ഉറപ്പിലാണ് സ്ഥിതിഗതികള്‍ ശാന്തമായത്.

Latest Stories

CSK UPDATES: ആ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ എല്ലാം ഉണ്ട്, ചെന്നൈ ആരാധകരോട് അത് പറഞ്ഞ് രവീന്ദ്ര ജഡേജ; ചർച്ചയായി ആ വരി

MI UPDATES: വീണ്ടും ഫ്ലോപ്പ് ഷോ തുടർന്ന് രോഹിത് ശർമ്മ, എത്രയും പെട്ടെന്ന് വിരമിച്ചാൽ ഉള്ള മാനം പോകാതിരിക്കും; മുൻ നായകന് ട്രോൾ മഴ

കോഴിക്കോട് നിന്ന് കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ കണ്ടെത്തി; കുട്ടിയെ കണ്ടെത്തിയത് പൂനെയില്‍ നിന്ന്

MI UPDATES: ആരാണ് അശ്വനി കുമാർ? അരങ്ങേറ്റത്തിൽ കെകെആറിനെ തകർത്തെറിഞ്ഞ പയ്യൻസ് വേറെ ലെവൽ; മുംബൈ സ്‌കൗട്ടിങ് ടീമിന് കൈയടികൾ

ചരിത്ര വസ്തുതകളെ വെട്ടിമാറ്റാനാകില്ല; സംവിധായകനെതിരെയുള്ള ആക്രമണവും ഒറ്റപ്പെടുത്തലും കേരളത്തിന്റെ ചരിത്രം മറന്നുള്ള നിലപാടെന്ന് പിഎ മുഹമ്മദ് റിയാസ്

പൃഥ്വിരാജിനെ നശിപ്പിക്കാന്‍ കഴിയും, പക്ഷേ തോല്‍പ്പിക്കാനാവില്ല; എമ്പുരാന് പിന്തുണയുമായി ഫെഫ്കയും രംഗത്ത്

കഞ്ചാവ് കേസ് പ്രതി എക്‌സൈസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു; രണ്ട് ഉദ്യോഗസ്ഥര്‍ ചികിത്സയില്‍

വിവാദങ്ങള്‍ക്ക് പുല്ലുവില; എമ്പുരാന്‍ 200 കോടി ക്ലബ്ബില്‍; സന്തോഷം പങ്കുവച്ച് മോഹന്‍ലാല്‍

MI VS KKR: എന്ത് ചെയ്യാനാണ് രോഹിത്തിന്റെ സഹതാരമായി പോയില്ലേ, ടോസിനിടെ ഹാർദിക്കിന് പറ്റിയത് വമ്പൻ അബദ്ധം; വീഡിയോ കാണാം

പൃഥ്വി മുമ്പും അവഗണനകള്‍ നേരിട്ടതല്ലേ; വഴിവെട്ടുന്നവര്‍ക്കെല്ലാം നേരിടേണ്ടി വരും; കളക്ഷന്‍ കണക്കുകള്‍ ഇനി എമ്പുരാന് മുന്‍പും ശേഷവുമെന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍