11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി

ഡല്‍ഹി പ്രശാന്ത് വിഹാറില്‍ നവംബര്‍ 28ന് നടന്ന സ്‌ഫോടനത്തിന് പിന്നാലെയാണ് തലസ്ഥാനത്തെ സ്‌കൂളുകളില്‍ വ്യാപകമായി ബോംബ് ഭീഷണി ഉയര്‍ന്നത്. 11 ദിവസത്തിനിടെ ഡല്‍ഹിയിലെ 100 ല്‍ അധികം സ്‌കൂളുകളിലാണ് ഇത്തരത്തില്‍ ഭീഷണി സന്ദേശമെത്തിയത്. തുടരെയുള്ള ബോംബ് ഭീഷണിയില്‍ ഡല്‍ഹി പൊലീസും വലഞ്ഞിരുന്നു.

ഭീഷണി സന്ദേശങ്ങള്‍ ലഭിച്ച സ്‌കൂളുകളില്‍ പൊലീസും ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനകളില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പരിശോധനകളുടെ എണ്ണം വര്‍ദ്ധിച്ചതോടെ വ്യാജ സന്ദേശങ്ങള്‍ക്ക് പിന്നിലെ ലക്ഷ്യം മറ്റെന്തോ ആണെന്ന് ഡല്‍ഹി പൊലീസിന് മനസിലായി.

എന്നാല്‍ വിപിഎന്‍ ഉപയോഗിച്ചായിരുന്നു ഭീഷണി സന്ദേശങ്ങള്‍ എത്തിയിരുന്നത്. ഇത് പൊലീസിനും കൂടുതല്‍ തലവേദന സൃഷ്ടിച്ചു. സന്ദേശങ്ങള്‍ അയച്ച ലൊക്കേഷന്‍ കണ്ടുപിടിക്കാന്‍ പൊലീസിന് കാലതാമസം നേരിട്ടതിന് പിന്നിലുള്ള കാരണവും വിപിഎന്‍ ആയിരുന്നു. ഒടുവില്‍ ഓരോ സന്ദേശങ്ങളുടെ ഉറവിടമായി പൊലീസ് കണ്ടെത്താന്‍ ആരംഭിച്ചതോടെയാണ് വ്യാജ സന്ദേശങ്ങളുടെ പിന്നിലുള്ള ലക്ഷ്യം പുറത്തുവന്നത്.

ഡല്‍ഹിയിലെ മൂന്ന് സ്‌കൂളുകള്‍ക്ക് നേരെയുണ്ടായ ബോംബ് ഭീഷണികള്‍ക്ക് പിന്നില്‍ വിദ്യാര്‍ഥികളെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. പരീക്ഷ മാറ്റിവെക്കാനും സ്‌കൂള്‍ അടച്ചിടാനുമാണ് ഇങ്ങനെ ചെയ്തതെന്നാണ് വിശദീകരണം. ബോംബ് ഭീഷണി ലഭിച്ച വെങ്കടേശ്വര ഗ്ലോബല്‍ സ്‌കൂള്‍ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം.

പരീക്ഷ മാറ്റിവെക്കാന്‍ വേണ്ടി രണ്ട് സഹോദരങ്ങള്‍ ചേര്‍ന്നാണ് ഇത്തരമൊരു ഭീഷണി സ്‌കൂളിലേക്കയച്ചത്. കൂടുതല്‍ പരിശോധനയില്‍ മുമ്പുണ്ടായ ബോംബ് ഭീഷണികളില്‍നിന്നാണ് കുട്ടികള്‍ക്ക് ഇത്തരമൊരു ആശയം കിട്ടിയതെന്ന് മനസ്സിലായി. കുട്ടികളെ കൗണ്‍സലിംഗിന് ശേഷം രക്ഷിതാക്കളോടൊപ്പം വിട്ടയച്ചു. രക്ഷിതാക്കള്‍ക്ക് ഇതുസംബന്ധിച്ച് താക്കീതും നല്‍കി.

Latest Stories

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ