പഞ്ചാബില്‍ കുഴല്‍ക്കിണറില്‍ അഞ്ചു ദിവസത്തോളം കുടുങ്ങിക്കിടന്ന രണ്ടു വയസ്സുകാരന്‍ മരിച്ചു

പഞ്ചാബില്‍ കുഴല്‍ക്കിണറില്‍ കുടുങ്ങിയ രണ്ടു വയസ്സുകാരന്‍ മരിച്ചു. 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ അഞ്ചുദിവസത്തോളം കുടുങ്ങിക്കിടന്നതിന് ശേഷം ഇന്ന് രാവിലെയാണ് ഫത്തേഹ്വീര്‍ സിംഗിനെ പുറത്തെടുത്തത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സംഗ്രൂര്‍ ജില്ലയിലാണ് സംഭവം.

115 അടി താഴ്ചയില്‍ കുടുങ്ങിക്കിടന്നിരുന്ന കുട്ടിയെ സമാന്തരമായെടുത്ത കുഴിയില്‍ നിന്ന് 36 ഇഞ്ച് വ്യാസത്തില്‍ ഒരു കുഴല്‍ കിണറിന്റെ അടിവശത്തേക്ക് ബന്ധിപ്പിച്ച് ഇതിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്. സൈന്യത്തിലെയും ദേശീയ ദുരന്തനിവാരണ സേനയിലെയും 26 അംഗ ദൗത്യസംഘം രാപകല്‍ ഭേദമന്യേ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് കുട്ടിയെ പുറത്തെടുത്തത്.

ജൂണ്‍ ആറിന് വൈകിട്ട് നാലോടെയാണ് ഫത്തേഹ്വീര്‍ സിംഗ് വീണത്. ജൂണ്‍ എട്ടിന് രാവിലെ അഞ്ചിനാണ് കുഞ്ഞിന്റെ അനക്കം ഒടുവില്‍ റിപ്പോര്‍ട്ടുചെയ്തത്. ഇതിന് ശേഷം കുട്ടിയുടെ ചലനം രേഖപ്പെടുത്താന്‍ സാധിച്ചിരുന്നില്ല.

Latest Stories

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍