വെടിവെയ്പ്പിന് പിന്നാലെ ഒവൈസിക്ക് 'ഇസഡ്' കാറ്റഗറി സുരക്ഷയുമായി കേന്ദ്രം

കാറിന് നേരെ വെടിവെയ്പ്പുണ്ടായതിന് പിന്നാലെ അസദുദ്ദീൻ ഒവൈസിക്ക് കേന്ദ്ര സർക്കാർ ഇസഡ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി.ഉത്തർപ്രദേശിലെ മീററ്റിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ഡൽഹിയിലേക്ക് മടങ്ങുകയായിരുന്ന എംപിയും ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എ.ഐ.എം.ഐ.എം) തലവനുമായ അസദുദ്ദീൻ ഒവൈസി.

ഇന്നലെ രാത്രിയുണ്ടായ ആക്രമണത്തിന്റെ വെളിച്ചത്തിൽ ഭീഷണിയുടെ തോത് അവലോകനം ചെയ്‌ത ശേഷമാണ് കേന്ദ്ര റിസർവ് പോലീസ് ഫോഴ്‌സിന്റെ (സി.ആർ.പി.എഫ്) ഇസഡ് കാറ്റഗറി സുരക്ഷ അദ്ദേഹത്തിന് നൽകാൻ സർക്കാർ തീരുമാനിച്ചത്.

മീററ്റിലെ കിതൗദ് പ്രദേശത്ത് അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന് നേരെ വെടിയുതിർത്തതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.പ്രതികളിലൊരാളായ നോയിഡയിൽ താമസിക്കുന്ന സച്ചിനെതിരെ നേരത്തെ വധശ്രമക്കേസ് ഉണ്ട് .

Read more

തനിക്ക് നിയമ ബിരുദമുണ്ടെന്ന് ഇയാൾ അവകാശപ്പെട്ടെങ്കിലും പോലീസ് അത് പരിശോധിച്ചുവരികയാണ്. തന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ, താൻ ഒരു ഹിന്ദു വലതുപക്ഷ സംഘടനയിലെ അംഗമാണെന്ന് സച്ചിൻ പറയുന്നു. അവകാശവാദം അന്വേഷിക്കുകയാണെന്ന് പോലീസ് പറഞ്ഞു.ക്രിമിനൽ പശ്ചാത്തലമില്ലാത്ത കർഷകനായ ശുഭമാണ് മറ്റൊരു പ്രതി.