ബി.ജെ.പിയെ തോല്‍പിക്കാന്‍ ഏത് തരം നീക്കുപോക്കിനും തയ്യാര്‍, ചെറുകക്ഷികളുമായും സഖ്യം രൂപീകരിക്കും : പി. ചിദംബരം

നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിടേണ്ടി വന്ന കനത്ത തോല്‍വിക്കു പിന്നാലെ കോണ്‍ഗ്രസില്‍ സജീവമായിരിക്കുന്ന വിമതനീക്കങ്ങളോട് പ്രതികരിച്ച് മുതിര്‍ന്ന നേതാവ് പി. ചിദംബരം. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ പ്രാദേശിക കക്ഷികളുമായി ചേര്‍ന്ന് സഖ്യം രൂപീകരിക്കാന്‍ കോണ്‍ഗ്രസ് തയാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനായി ഏതുതരത്തിലുള്ള നീക്കുപോക്കിനും സജ്ജമാണെന്നും ചിദംബരം സൂചിപ്പിച്ചു.

എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ചിദംബരത്തിന്റെ വെളിപ്പെടുത്തല്‍. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി, ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പോലുള്ള ചെറിയ കക്ഷികളുമായി ചേര്‍ന്ന് സഖ്യം രൂപീകരിക്കാന്‍ പാര്‍ട്ടി ഒരുക്കമാണ്. ബി.ജെ.പിയെ തോല്‍പിക്കാന്‍ അഡ്ജസ്റ്റ്മെന്റുകള്‍ ആവശ്യമാണ്. ഓരോ സംസ്ഥാനത്തും വെവ്വേറെ ബി.ജെ.പിയുമായി പോരാടാന്‍ ഒരുക്കമാണെങ്കില്‍ പരാജയപ്പെടുത്താനാകുമെന്നും ചിദംബരം അഭിപ്രായപ്പെട്ടു.

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ നേരിട്ട തോല്‍വിക്ക് ഗാന്ധി കുടുംബത്തെ മാത്രം പഴിപറയാനാകില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. അവര്‍ രാജിസന്നദ്ധത അറിയിച്ചതാണ്. എന്നാല്‍, പ്രവര്‍ത്തക സമിതി അത് അംഗീകരിച്ചില്ല. അപ്പോള്‍ മറ്റെന്ത് വഴിയാണ് മുന്നിലുള്ളത്? പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള പ്രക്രിയ വേഗത്തിലാക്കേണ്ടതുണ്ട്. ഓഗസ്റ്റാകുമ്പോഴേക്കും പുതിയ നേതാവുണ്ടാകുമെന്നാണ് കരുതുന്നത്. അതുവരേക്കും സോണിയ ഗാന്ധിക്കു തന്നെയാണ് പാര്‍ട്ടി ചുമതലയെന്നും ചിദംബരം സൂചിപ്പിച്ചു.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന