ഇത് വികസനത്തിന്റെ കാലഘട്ടമാണ് കൈയേറ്റങ്ങളുടെയല്ല: ചൈനയ്ക്ക് പ്രധാനമന്ത്രി മോദിയുടെ സന്ദേശം

ചൈനയുടെ പ്രവിശ്യാ വിപുലീകരണത്തിന്റെ സലാമി സ്ലൈസിംഗ് നയത്തെ (സൈനിക ഭാഷയിൽ, പുതിയ പ്രദേശങ്ങൾ സ്വന്തമാക്കുന്നതിനുള്ള ഒരു തന്ത്രം) പേരെടുത്തു പറയാതെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

“അതിർത്തി കയ്യേറ്റങ്ങളുടെ യുഗം അവസാനിച്ചു. ലോകം വികസനത്തിന്റെ പാതയിലേക്ക് നീങ്ങി. വിപുലീകരണ ശക്തികൾ കഴിഞ്ഞ നൂറ്റാണ്ടിൽ ലോകത്തെ നശിപ്പിച്ചു. പക്ഷേ ഒന്നുകിൽ അവർ ചരിത്രത്തിൽ പരാജയപ്പെടുകയോ മറവിയിലാവുകയോ ചെയ്തു.” ലഡാക്കിലെ ലേയിലെ നേമു സെക്ടറിലെ ഫോർവേഡ് പൊസിഷനുകളിലൊന്നിൽ സൈനികരെ  അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി മോദി.

ഇരുപതാം നൂറ്റാണ്ടോടെ അതിർത്തി പിടിച്ചടക്കലുകളുടെ കാലഘട്ടം അവസാനിച്ചു എന്ന പ്രധാനമന്ത്രി മോദിയുടെ പരാമർശം ഇന്ത്യൻ പ്രദേശങ്ങളിൽ കണ്ണുവയ്ക്കുന്നത് അവസാനിപ്പിക്കണമെന്ന ചൈനക്കുള്ള വ്യക്തമായ സന്ദേശമാണ്. “ഗാൽവാൻ താഴ്‌വരയിൽ ജീവൻ ബലിയർപ്പിച്ച സൈനികർക്ക് ഞാൻ ആദരാഞ്ജലി അർപ്പിക്കുന്നു.” തന്റെ പ്രസംഗത്തിൽ ഗാൽവാൻ വാലി ഏറ്റുമുട്ടലിനെ മോദി പരാമർശിച്ചു.

“നമ്മുടെ ശത്രുക്കൾ നിങ്ങളുടെ ശക്തിയും ക്രോധവും കണ്ടു. ലഡാക്കിലെ ഈ ഭൂമി ഇന്ത്യയുടെ കിരീടമാണ്. ഇത് രാജ്യത്തിന് ധീരമായ നിരവധി ഹൃദയങ്ങളെ നൽകി,” മോദി സൈനികരോടായി പറഞ്ഞു.

“ദുർബലർക്ക് ഒരിക്കലും സമാധാനം കൊണ്ടുവരാനാവില്ല. സമാധാനം കൈവരിക്കാനുള്ള വ്യവസ്ഥയാണ് ശക്തി. ഭൂമി, വായു, ജലം എന്നിവയിൽ ഇന്ത്യ അതിന്റെ ശക്തി വർദ്ധിപ്പിക്കുകയാണ്, ഇത് മനുഷ്യരാശിയുടെ ക്ഷേമത്തിനായിട്ടാണ്.” മോദി പറഞ്ഞു.

വെള്ളിയാഴ്ച രാവിലെയാണ് പ്രധാനമന്ത്രി മോദി ലഡാക്കിൽ എത്തിയത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ലഡാക്ക് സന്ദർശിക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും ഇത് പുനഃക്രമീകരിച്ചു. പകരം മോദിയാണ് മുന്നറിയിപ്പൊന്നും ഇല്ലാതെ എത്തിയത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം