അറിവിന്റെ വെളിച്ചം പകര്‍ന്ന റാബിയയ്ക്ക് പത്മശ്രീ ആദരം

ശാരീരിക അവശതകള്‍ക്കിടയിലും സാക്ഷരതാ മിഷന്‍ പ്രവര്‍ത്തന രംഗത്ത് സജീവമായ കെ.വി. റാബിയയെ തേടി പത്മശ്രീ ആദരം. മലപ്പുറം തിരൂരങ്ങാടിക്കടുത്ത് വെള്ളിലക്കാട് സ്വദേശിനിയായ കറിവേപ്പില്‍ റാബിയ എന്ന 56 വയസ്സുകാരി ജീവിതത്തില്‍ പൊരുതി വിജയിച്ചയാളാണ്. പോളിയോ ബാധിച്ച് 14 വയസ്സ് മുതല്‍ വീല്‍ചെയറില്‍ ഒതുങ്ങിയെങ്കിലും നൂറുകണക്കിന് നിരക്ഷരര്‍ക്ക് അക്ഷരങ്ങളുടെ വെളിച്ചം നല്‍കി ആഗോള പ്രശസ്തി കൈവരിച്ചിട്ടുള്ള റാബിയക്ക് അവിശ്വസനീയമാണ് ഈ ബഹുമതി.

ശാരീരിക അവശതകള്‍ക്കിടയിലും സാക്ഷരതാ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായതോടെയാണ് റാബിയ മലയാളികള്‍ക്ക് സുപരിചിതയാകുന്നത്. പരേതനായ മൂസക്കുട്ടി ഹാജിയുടെയും ബിയച്ചൂട്ടി ഹജുമ്മയുടെയും മകളാണ്. പത്താംക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കെ പോളിയോ ബാധിച്ച് കാലുകള്‍ പൂര്‍ണമായി തളര്‍ന്നു. പ്രീഡിഗ്രി പഠനത്തോടെ ഔപചാരിക വിദ്യാഭ്യാസം പൂര്‍ത്തിയായെങ്കിലും അനൗപചാരിക വിദ്യാഭ്യാസത്തിലൂടെ ബിരുദവും ബിരുദാനന്തരബിരുദവും നേടി. വായനയിലൂടെ നേടിയ അറിവാണ് റാബിയയ്ക്ക് കരുത്ത് പകര്‍ന്നത്.

1990 ല്‍ സംസ്ഥാന സര്‍ക്കാര്‍ സാക്ഷരതാ കാമ്പയിന്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ റാബിയ സ്വന്തമായി സാക്ഷരതാ പദ്ധതി ആരംഭിച്ചിരുന്നു. ചലനം എന്ന സ്ഥാപനം വനിത വികസനവും സാക്ഷരതയും ലക്ഷ്യമാക്കി തുടങ്ങി. ശാരീരിക വൈകല്യമുള്ളവര്‍ക്കും ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ക്കുമായി ആറ് സ്‌കൂളുകള്‍ നടത്തുകയും, സ്ത്രീകള്‍ക്കും വികലാംഗര്‍ക്കും വേണ്ടി തൊഴില്‍ പരിശീലന കോഴ്‌സുകള്‍ ആരംഭിക്കുകയും ചെയ്തു. റാബിയയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് യു.എന്‍ മികച്ച സാക്ഷരത പ്രവര്‍ത്തകക്കുള്ള അവാര്‍ഡ് നല്‍കി ആദരിച്ചട്ടുണ്ട്.

ഇതിന് പുറമേ 1993ല്‍ ദേശീയ പുരസ്‌കാരം, സംസ്ഥാന സര്‍ക്കാറിന്റെ വനിതാ രത്നം അവാര്‍ഡ്, മുരിമഠത്തില്‍ ബാവ അവാര്‍ഡ്, സംസ്ഥാന സാക്ഷരത മിഷന്‍ അവാര്‍ഡ്, കണ്ണകി സ്ത്രീശക്തി പുരസ്‌കാരം, സീതി സാഹിബ് അവാര്‍ഡ്, യൂനിയന്‍ ചേംബര്‍ ഇന്റര്‍നാഷനല്‍ അവാര്‍ഡ്, നാഷനല്‍ യൂത്ത് അവാര്‍ഡ്, സംസ്ഥാന സാക്ഷരത മിഷന്‍ അവാര്‍ഡ്, ഐ.എം.എ അവാര്‍ഡ്, കണ്ണകി സ്ത്രീശക്തി അവാര്‍ഡ് എന്നിങ്ങനെ നിരവധി ബഹുമതികള്‍ ലഭിച്ചട്ടുണ്ട്. 2009 ലാണ് റാബിയയുടെ ആത്മകഥയായ ‘സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ട്’ പ്രസിദ്ധീകരിച്ചത്.

Latest Stories

ഡൽഹി പിവിആർ സിനിമ തിയേറ്ററിന് സമീപം സ്ഫോടനം

'ബിജെപിയിൽ കുറുവാ സംഘമെന്ന പോസ്റ്റർ'; കലാപാഹ്വാനത്തിന് കേസെടുത്ത് പൊലീസ്

റയൽ മാഡ്രിഡിനും എംബാപ്പെക്കും പേടിസ്വപ്നമായ ലിവർപൂൾ രാത്രി

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: ഡേ-നൈറ്റ് ടെസ്റ്റിനുള്ള ടീമില്‍ വലിയ മാറ്റം വരുത്തി ഓസ്ട്രേലിയ

ആനഎഴുന്നളളിപ്പിലെ ഹൈകോടതി മാർഗനിര്‍ദേശം അപ്രായോഗികമെന്ന് മന്ത്രി കെ രാജന്‍; മുഖ്യമന്ത്രി ഉടൻ ഉന്നതതലയോഗം വിളിക്കും

'ഉഭയ സമ്മതത്തോടെയുള്ള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമല്ല'; നിർണായക ഉത്തരവുമായി സുപ്രീംകോടതി

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ വീണ്ടും രംഗത്ത്, കടുത്ത നിലപാട്

ആലപ്പുഴയിൽ നവജാത ശിശുവിന് ഗുരുതര വൈകല്യം ഉണ്ടായ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

ഇ പി ജയരാജന്‍റെ ആത്മകഥ വിവാദത്തിൽ വീണ്ടും അന്വേഷണം; പൊലീസ് വിശദമായ അന്വേഷണം നടത്തും

കേരള സാരിയിൽ പാർലമെന്റിൽ, ഭരണഘടന കയ്യിലേന്തി സത്യപ്രതിജ്ഞ ചെയ്ത് പ്രിയങ്ക ഗാന്ധി