കളരി ഗുരുക്കള്‍ക്ക് പത്മശ്രീ തിളക്കം

കളരിപ്പയറ്റ് ജനകീയമാക്കിയ ചാവക്കാട് ഉണ്ണി ഗുരുക്കള്‍ക്ക് രാജ്യത്തിന്റെ പത്മശ്രീ ആദരം. 93ാം വയസ്സിലും പുതുതലമുറയ്ക്ക് കേരളത്തിന്റെ തനത് ആയോധനകലയും വൈദ്യവും പകര്‍ന്ന് നല്‍കുന്ന ശങ്കരനാരായണ മേനോന്‍ എന്ന ഉണ്ണി ഗുരുക്കളെ തേടിയാണ് പുരസ്‌കാരം എത്തിയത്. ചാവക്കാട് വല്ലഭട്ട കളരി സംഘത്തിന്റെ കളരിയാശാനും ഗുരുവുമാണ് അദ്ദേഹം. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി അനേകം ശിഷ്യ സമ്പത്തുള്ള കളരിയാണ് അദ്ദേഹത്തിന്റേത്.

മലബാറിലെ വെട്ടത്തുനാട്ടിലെ രാജാവിന്റെ സൈന്യത്തെ നയിച്ചതിന്റെ പാരമ്പര്യം കൈവശമുള്ള മുടവങ്ങാട്ടില്‍ കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമാണ് അദ്ദേഹം. ചുണ്ടയില്‍ കല്യാണിക്കുട്ടി അമ്മയുടെയും മുടവങ്ങാട്ടില്‍ ശങ്കുണ്ണി പണിക്കരുടെയും മകനായി 1929 ഫെബ്രുവരി 15 ന് ജനിച്ച അദ്ദേഹം ആറാം വയസ്സില്‍ പിതാവില്‍ നിന്ന് കളരിപ്പയറ്റ് അഭ്യസിച്ചു തുടങ്ങി. ”ബഹുമതിക്കായി തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ട്. ഈ പുരസ്‌കാരം എന്റെ ഗുരുക്കന്മാര്‍ക്കും ദൈവത്തിനും സമര്‍പ്പിക്കുന്നു’ ശങ്കരനാരായണ മേനോന്‍ പറഞ്ഞു.

1955ല്‍ തിരൂരിനടുത്ത് നിറമരുതൂരില്‍ നിന്നാണ് മുടവങ്ങാട്ടില്‍ കുടുംബാംഗങ്ങള്‍ ചാവക്കാട്ടെത്തിയത്. 1957ല്‍ ചാവക്കാട്ട് ഈ കുടുംബം വല്ലഭട്ട കളരി സ്ഥാപിച്ചു. നിലവില്‍ യു.എസ്, യു.കെ, ഫ്രാന്‍സ് അടക്കം ലോകമെമ്പാടുമുള്ള 30 വല്ലഭട്ട കളരികളില്‍ നിന്നായി അയ്യായിരത്തോളം വിദ്യാര്‍ത്ഥികളാണ് കളരിപ്പയറ്റ് പഠിക്കുന്നത്.

2019ലെ കേരള ഫോക്ലോര്‍ അക്കാദമി ഗുരുപൂജ അവാര്‍ഡും ഉണ്ണി ഗുരുക്കള്‍ക്കായിരുന്നു. സംസ്ഥാന തലത്തില്‍ കളരി സംഘത്തിന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചട്ടുണ്ട്. തന്റെ ജീവിതം കളരി പാരമ്പര്യം നിലനിര്‍ത്തി കൊണ്ട് പോകാനായി ചിലവഴിച്ച ഉണ്ണി ഗുരുക്കളെ തേടി നിരവധി ബഹുമതികള്‍ നേരത്തെ എത്തിയിട്ടുണ്ട്.

മലപ്പുറം ഒഴൂര്‍ കോഴിശ്ശേരി പുന്നക്കല്‍ തറവാട്ടിലെ സൗദാമിനിയമ്മയാണ് ഭാര്യ. മക്കള്‍: കൃഷ്ണദാസ് (കേരള കളരിപ്പയറ്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്), രാജീവ്, ദിനേശന്‍ (കളരിപ്പയറ്റ് അസോസിയേഷന്‍ തൃശൂര്‍ ജില്ല സെക്രട്ടറി), നിര്‍മല.

Latest Stories

സ്വപ്ന സുരേഷിനെതിരായ വ്യാജ ഡിഗ്രി കേസ്; രണ്ടാം പ്രതി സച്ചിൻ ദാസ് മാപ്പുസാക്ഷിയായി

ബസ് നദിയിലേക്ക് മറിഞ്ഞ് അപകടം; വധൂവരന്മാരടക്കം 26 മരണം, രക്ഷപെട്ടത് ഒരാൾ മാത്രം

ജെഎം ഫിനാന്‍ഷ്യലിന് രണ്ടാം പാദത്തില്‍ 1,211 കോടി രൂപയുടെ അറ്റാദായം; ലാഭത്തില്‍ 36 ശതമാനം വര്‍ധന

'നോട്ടീസ് അയച്ചത് ടി കെ ഹംസ ചെയർമാൻ ആയ കാലത്ത്'; മുനമ്പം വിഷയത്തിൽ വിശദീകരണവുമായി പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ

ടാറ്റ സ്റ്റീൽ ചെസ് റാപ്പിഡിൽ മലയാളി ഗ്രാൻഡ്മാസ്റ്റർ എസ്.എൽ നാരായണന് മികച്ച തുടക്കം

'അവന് മികച്ചൊരു പരമ്പരയാണിതെങ്കില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ഇന്ത്യ ബിജിടി നേടും'; ഓസ്ട്രേലിയയ്ക്ക് മുന്നറിയിപ്പ് നല്‍കി മുന്‍ താരം

തുൾസി ഗബാർഡ് യുഎസ് ഇന്റലിജൻസ് മേധാവിയാകും; ട്രംപിന്റെ വിശ്വസ്ത, ഹിന്ദുമത വിശ്വാസി

'ഇന്ത്യയെയും പാകിസ്ഥാനെയും ഹോസ്റ്റിംഗ് അവകാശങ്ങളില്‍നിന്ന് വിലക്കണം'; ഐസിസിയ്ക്ക് നിര്‍ദ്ദേശം

വിഷപുകയിൽ മുങ്ങി തലസ്ഥാനം; വായുമലിനീകരണം അതീവ ഗരുതരാവസ്ഥയിൽ, ആരോഗ്യപ്രശ്നങ്ങൾ അവഗണിക്കരുതെന്ന് നിർദേശം

അതിവേഗം ബഹുദൂരം.., ഇനി പിഴച്ചാല്‍ സഞ്ജു കോഹ്ലിക്കൊപ്പം!