ബിപിന്‍ റാവത്തിന് പത്മവിഭൂഷണ്‍, നീരജ് ചോപ്രയ്ക്ക് പത്മശ്രീ

ഈ വര്‍ഷത്തെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ നല്‍കും. കൂനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടാണ് ഇക്കഴിഞ്ഞ ഡിസംബറില്‍ ബിപിന്‍ റാവത്ത് മരണപ്പെട്ടത്.

കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനും ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയ്ക്കും പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചു.

യുപി മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന കല്യാണ്‍ സിങ്ങിന് പത്മവിഭൂഷണ്‍ ലഭിച്ചു. ഭാരത് ബയോടെക് മേധാവിമാരായ കൃഷ്ണ എല്ല, സുചിര എല്ല, മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല എന്നിവര്‍ക്കും പത്മഭൂഷണ്‍ നല്‍കും.

ഒളിമ്പിക്സ് അത്ലറ്റിക്സില്‍ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടിയ നീരജ് ചോപ്രയ്ക്ക് പത്മശ്രീ സമ്മാനിക്കും.

Latest Stories

ഡൽഹി പിവിആർ സിനിമ തിയേറ്ററിന് സമീപം സ്ഫോടനം

'ബിജെപിയിൽ കുറുവാ സംഘമെന്ന പോസ്റ്റർ'; കലാപാഹ്വാനത്തിന് കേസെടുത്ത് പൊലീസ്

റയൽ മാഡ്രിഡിനും എംബാപ്പെക്കും പേടിസ്വപ്നമായ ലിവർപൂൾ രാത്രി

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: ഡേ-നൈറ്റ് ടെസ്റ്റിനുള്ള ടീമില്‍ വലിയ മാറ്റം വരുത്തി ഓസ്ട്രേലിയ

ആനഎഴുന്നളളിപ്പിലെ ഹൈകോടതി മാർഗനിര്‍ദേശം അപ്രായോഗികമെന്ന് മന്ത്രി കെ രാജന്‍; മുഖ്യമന്ത്രി ഉടൻ ഉന്നതതലയോഗം വിളിക്കും

'ഉഭയ സമ്മതത്തോടെയുള്ള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമല്ല'; നിർണായക ഉത്തരവുമായി സുപ്രീംകോടതി

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ വീണ്ടും രംഗത്ത്, കടുത്ത നിലപാട്

ആലപ്പുഴയിൽ നവജാത ശിശുവിന് ഗുരുതര വൈകല്യം ഉണ്ടായ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

ഇ പി ജയരാജന്‍റെ ആത്മകഥ വിവാദത്തിൽ വീണ്ടും അന്വേഷണം; പൊലീസ് വിശദമായ അന്വേഷണം നടത്തും

കേരള സാരിയിൽ പാർലമെന്റിൽ, ഭരണഘടന കയ്യിലേന്തി സത്യപ്രതിജ്ഞ ചെയ്ത് പ്രിയങ്ക ഗാന്ധി