പദ്മാവതിന്റെ വിലക്ക് നീക്കി സുപ്രീംകോടതി, നാലു സംസ്ഥാനങ്ങളില്‍ റിലീസ് തിയതി പ്രഖ്യാപിച്ചു

സഞ്ജയ് ലീലാ ബെന്‍സാലിയുടെ വിവാദ ചരിത്രസിനിമ പദ്മാവത്‌ന് നാലുസംസ്ഥാനങ്ങളിലുണ്ടായിരുന്ന വിലക്ക് സുപ്രീംകോടതി നീക്കി. നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കളായ വിയകോം നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സിനിമ നിരോധിച്ച നടപടിയെ സുപ്രീംകോടതി സ്‌റ്റേ ചെയ്തത്. ചിത്രം 25 ന് റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

പ്രസൂണ്‍ ജോഷി അദ്ധ്യക്ഷനായ സെന്‍സര്‍ ബോര്‍ഡ് അഞ്ചു മാറ്റങ്ങളാണ് സിനിമയ്ക്ക് നിര്‍ദ്ദേശിച്ചിരുന്നത് ചരിത്രപരമായ കൃത്യതയില്ലാത്ത് അവകാശവാദങ്ങള്‍ക്ക് മാറ്റം വരുത്തുക. ചിത്രത്തിന്റെ പേര് പദ്മാവതി എന്നതില്‍ നിന്ന് പദ്മാവത് എന്നതിലേക്ക് മാറ്റുക ചിത്രത്തിന്റെ കഥ എടുത്തിരിയ്ക്കുന്നത് ചരിത്രത്തില്‍ നിന്നല്ല, ഒരു കവിതയില്‍ നിന്നാണ്. ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളെപ്പറ്റി തെറ്റിദ്ധരിപ്പിക്കുന്നതായ വിവരണങ്ങളില്‍ മാറ്റം വരുത്തുക. ചിത്രത്തിലെ ഹൂമര്‍ ഗാനത്തിന് മാറ്റം കഥാപാത്രത്തിന്റെ വര്‍ണ്ണനയ്ക്കനുയോജ്യമായ തരത്തില്‍ മാറ്റം വരുത്തുക.സിനിമയില്‍ സതിയെ ന്യായീകരിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നില്ലെന്ന അറിയിപ്പ് ചേര്‍ക്കുക എന്നിവയാണ് അവ.

രജപുത്ര കര്‍ണി സേനയാണ് പത്മാവതിനെതിരെ ശക്തമായി രംഗത്തു വന്നിരിക്കുന്നത്. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ചിത്രത്തിന് പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കുണ്ട്. ചിത്രത്തില്‍ പത്മാവതിയുടെ വേഷം ചെയ്യുന്ന ദീപികയുടെ തലവെട്ടുന്നവര്‍ക്ക് ബിജെപി നേതാവ് പത്തുകോടി രൂപ ഇനാം പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നു. ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്ന ദിവസം ഭാരത് ബന്ദ് നടത്തി ചിത്രത്തെ തകര്‍ക്കാനും ശ്രമമുണ്ടായിരുന്നു.