പത്മാവതി നായിക ദീപിക പദുക്കോണിന്റെയും സംവിധായകന്റെയും തല വെട്ടുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ച ബിജെപി നേതാവ് രാജിവെച്ചു

പത്മാവതി സിനിമയിലെ നായിക ദീപിക പദുക്കോണിന്റെയും സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെയും തല വെട്ടുന്നവര്‍ക്ക് പത്ത് കോടി രൂപ ഇനാം പ്രഖ്യാപിച്ച ബിജെപി നേതാവ് രാജിവെച്ചു. ഹരിയാനയിലെ ബിജെപിയുടെ മീഡിയ കോഓര്‍ഡിനേറ്റര്‍ സുരാജ് പാല്‍ അമുവാണ് സ്ഥാനം രാജിവെച്ചത്. ഇനാം പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് സുരാജ് സ്ഥാനമൊഴിഞ്ഞത്.

ബിജെപി ഹരിയാന അധ്യക്ഷന്‍ സുഭാഷ് ബര്‍ളയ്ക്ക് രാജിക്കത്ത് കൈമാറി. രജ്പുത് കര്‍ണിസേന പ്രതിനിധികളുമായി ഒരുക്കിയിരുന്ന യോഗത്തില്‍ നിന്നും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ മാറിനിന്നതാണ് രാജിക്ക് കാരണമായി സുരാജ് കത്തില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരോടും സാമുദായിക പ്രവര്‍ത്തകരോടും ധാര്‍ഷ്ട്യത്തോടെ പ്രതികരിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി തന്നെ വേദനിപ്പിച്ചെന്നും കത്തിലുണ്ട്.

അതേസമയം, മീഡിയ കോഓര്‍ഡിനേറ്റര്‍ സ്ഥാനമൊഴിഞ്ഞ സുരാജ് പാര്‍ട്ടി പ്രവര്‍ത്തകനായി തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദീപിക പദുക്കോണ്‍, ഷാഹിദ് കപൂര്‍, രണ്‍വീര്‍ സിങ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സഞ്ജയ് ലീല ബന്‍സാലി ഒരുക്കുന്ന ചിത്രം സംഘ് പരിവാര്‍ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് റിലീസ് മാറ്റിവെച്ചിരുന്നു. രജ്പുത്ര വിഭാഗക്കാരുടെ മതവികാരം വ്രണപ്പെടുത്തുന്ന ചിത്രം റിലീസിങ്ങിന് അനുവദിക്കില്ലെന്ന് പറഞ്ഞാണ് സംഘ് പരിവാര്‍ സംഘടനകള്‍ ചിത്രത്തിനെതിരേ രംഗത്തെത്തിയിരിക്കുന്നത്.

16ാം നൂറ്റാണ്ടിലെ കവിയായിരുന്ന മാലിക്ക് മുഹമ്മദ് ജെയ്‌സിയുടെ പത്മാവതി എന്ന കവിതയിലുള്ള രജ്പുത് രാജ്ഞി പത്മാവതിയുടെ ജീവിത കഥയാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പത്മാവതി പുറത്തിറക്കുന്നത് തടഞ്ഞാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹരിയാനയിലെ രജ്പുത് സമുദായക്കാര്‍ ബിജെപിക്കു വോട്ടു ചെയ്യുമെന്നും വിവാദ പ്രസ്താവന നടത്തിയ സൂരജ് പറഞ്ഞിരുന്നു.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി