സംഭാൽ ഷാഹി മസ്ജിദിന്റെ പെയിന്റിംഗ് നടത്താം; ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ വാദം തള്ളി അലഹബാദ് ഹൈക്കോടതി

റമദാനിന് മുന്നോടിയായി പള്ളി സ്ഥിരമായി പെയിന്റിംഗ് നടത്താറുണ്ടെങ്കിലും കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തവണ അത് തടയണമെന്ന് ആവശ്യപ്പെട്ട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കോടതിയിൽ വാദം ഉന്നയിച്ചിരുന്നു. എന്നാൽ ആ വാദം തള്ളിക്കൊണ്ട് സംഭാലിലെ ഷാഹി ജുമാ മസ്ജിദ് ഒരാഴ്ചയ്ക്കുള്ളിൽ വെള്ള പൂശി പെയിന്റ് ചെയ്യണമെന്ന് അലഹബാദ് ഹൈക്കോടതി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് നിർദ്ദേശിച്ചു.

പള്ളി പരിസരത്ത് വൈറ്റ്വാഷ് ചെയ്യേണ്ടതും അറ്റകുറ്റപ്പണികൾ നടത്തേണ്ടതുമായ സ്ഥലങ്ങൾ എ.എസ്.ഐ പരിശോധിച്ചില്ലെന്നും നല്ല നിലയിലുള്ള സ്ഥലങ്ങൾ മാത്രമേ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ളൂവെന്നും പള്ളി മാനേജ്‌മെന്റ് കമ്മിറ്റി ആരോപിച്ചിരുന്നു. ബുധനാഴ്ച ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാളിന്റെ സിംഗിൾ ജഡ്ജി ബെഞ്ച്, പള്ളിയുടെ പുറംഭിത്തി ഒരു ആഴ്ചയ്ക്കുള്ളിൽ വെള്ള പൂശി പെയിന്റ് ചെയ്യണമെന്ന് എ.എസ്.ഐയോട് ഉത്തരവിട്ടു. ഘടനയ്ക്ക് പുറത്ത് അലങ്കാര വിളക്കുകൾ സ്ഥാപിക്കാനും കോടതി അനുമതി നൽകി.

“റംസാന് മുന്നോടിയായി ഒരു പതിവ് വാർഷിക ജോലി എന്ന നിലയിൽ പള്ളിയുടെ പുറം ഭിത്തികൾ വെള്ള പൂശി പെയിന്റ് ചെയ്യാൻ ഞങ്ങൾ ആഗ്രഹിച്ചു. എന്നാൽ അത് സ്ഥിരമായി ചെയ്യുന്നതല്ലെന്ന് എ.എസ്.ഐ അവകാശപ്പെട്ടു. കോടതി ഞങ്ങൾക്ക് അനുകൂലമായി ഒരു ഉത്തരവ് പുറപ്പെടുവിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.” പള്ളി കമ്മിറ്റിയുടെ അഭിഭാഷകൻ എസ്.എഫ്.എ നഖ്‌വി ബുധനാഴ്ച പറഞ്ഞു. കഴിഞ്ഞ മാസം പള്ളി കമ്മിറ്റി സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെ, സ്ഥലം പരിശോധിച്ച് ആരാധനാലയത്തിന് വെള്ള പൂശൽ ആവശ്യമുണ്ടോ എന്ന് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി എ.എസ്.ഐയോട് നിർദ്ദേശിച്ചിരുന്നു. പള്ളിയുടെ ചുവരുകളിൽ ഇതിനകം കട്ടിയുള്ള പെയിന്റ് പൂശിയതിനാൽ അത്തരമൊരു ആവശ്യകതയില്ലെന്നാണ് എ.എസ്.ഐ കോടതിയെ അറിയിച്ചിരുന്നത്.

അറ്റകുറ്റപ്പണികൾ നടത്തിയ സ്ഥലങ്ങൾ എ.എസ്.ഐ ഒഴിവാക്കിയതായി നഖ്‌വി വാദിച്ചിരുന്നു. “അവർ (എ.എസ്.ഐ) പരിസരം തിരഞ്ഞെടുത്ത് സർവേ നടത്തി, അവരുടെ റിപ്പോർട്ട് പക്ഷപാതപരമായിരുന്നു,” അദ്ദേഹം പറഞ്ഞു. മുഗൾ ചക്രവർത്തി ഔറംഗസീബ് തകർത്ത ശിവക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളിലാണ് പള്ളി നിർമ്മിച്ചതെന്ന് അവകാശപ്പെട്ട് ഭരണകക്ഷിയായ ബിജെപിയുമായി സഖ്യമുണ്ടാക്കിയ ചില ഹിന്ദുത്വ ഗ്രൂപ്പുകൾ കഴിഞ്ഞ വർഷം നവംബർ 19 ന് പ്രാദേശിക കോടതിയെ സമീപിച്ചതോടെ പള്ളി ഒരു വിവാദത്തിലേക്ക് നീങ്ങി. ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും പള്ളി വളപ്പിൽ ഉണ്ടെന്നും ഘടന ഹിന്ദുക്കൾക്ക് കൈമാറണമെന്നും അവർ വാദിച്ചു.

Latest Stories

IPL 2025: ഇത്രക്ക് ചിപ്പാണോ മിസ്റ്റർ കോഹ്‌ലി നിങ്ങൾ, ത്രിപാഠിയുടെ വിക്കറ്റിന് പിന്നാലെ നടത്തിയ ആഘോഷം ചീപ് സ്റ്റൈൽ എന്ന് ആരാധകർ; വീഡിയോ കാണാം

IPL 2025: വയസ്സനാലും ഉൻ സ്റ്റൈലും ബുദ്ധിയും ഉന്നൈ വിട്ടു പോകവേ ഇല്ലേ, നൂർ അഹമ്മദിനും ഭാഗ്യതാരമായി ധോണി; മുൻ നായകൻറെ ബുദ്ധിയിൽ പിറന്നത് മാന്ത്രിക പന്ത്; വീഡിയോ കാണാം

IPL 2025: ഏകദിന സ്റ്റൈൽ ഇന്നിംഗ്സ് ആണെങ്കിൽ എന്താ, തകർപ്പൻ നേട്ടം സ്വന്തമാക്കി കോഹ്‌ലി; ഇനി ആ റെക്കോഡും കിങിന്

ഓപ്പറേഷൻ ഡി ഹണ്ട്: ഇന്നലെ രജിസ്റ്റർ ചെയ്തത് 120 കേസുകൾ;ലഹരി വേട്ട തുടരുന്നു

പുറകിൽ ആരാണെന്ന് ശ്രദ്ധിക്കാതെ ആത്മവിശ്വാസം കാണിച്ചാൽ ഇങ്ങനെ ഇരിക്കും, വീണ്ടും ഞെട്ടിച്ച് ധോണി; ഇത്തവണ പണി കിട്ടിയത് ഫിൽ സാൾട്ടിന്

'എമ്പുരാനിലെ ബിജെപി വിരുദ്ധ ഉള്ളടക്കത്തിൽ പ്രതികരിച്ചില്ല, സെൻസർ ബോർഡിലെ ആർഎസ്എസ് നോമിനികൾക്ക് വീഴ്ചപ്പറ്റിയെന്ന് ബിജെപി കോർ കമ്മിറ്റിയിൽ വിമർശനം

ഗാസയിലേക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഇസ്രായേൽ സുപ്രീം കോടതി

മോദികാലത്ത് വെട്ടിയ 'രാജ്യദ്രോഹത്തിന്' ശേഷം ഇതാ സുപ്രീം കോടതിയുടെ ഒരു അഭിപ്രായസ്വാതന്ത്ര്യ ക്ലാസ്!

ജസ്റ്റിസ് യശ്വന്ത് വർമ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി; വിജ്ഞാപനം പുറത്തിറക്കി

തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം കൂട്ടി; പ്രതിദിന വേതന നിരക്ക് 369 രൂപ ആയി വർധിപ്പിച്ചു