200 കോടിയുടെ ലഹരി വസ്തുക്കളുമായി പാക് ബോട്ട് പിടിയില്‍

ഗുജറാത്ത് തീരത്തിന് സമീപം 200 കോടിയുടെ ലഹരി വസ്തുക്കളുമായി പാക് ബോട്ട് പിടിയില്‍. തീരത്ത് നിന്ന് 10 കിലോമീറ്റര്‍ അകലെ 40 കിലോ ലഹരി വസ്തുക്കളുമായാണ് ബോട്ട് എത്തിയത്.

തീര സംരക്ഷണ സേനയും ഗുജറാത്ത് എടിഎസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ബോട്ട് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന ആറ് പാക് പൗരന്മാരെ അറസ്റ്റ് ചെയ്തു.

Read more

ബോട്ടും പിടിയിലായ പാകിസ്ഥാന്‍കാരെയും തുടരന്വേഷണത്തിനായി ഗുജറാത്തിലെ ജക്കാവുവില്‍ എത്തിച്ചു.