പാക് അധീന കശ്മീര്‍: എസ്. ജയ്ശങ്കറിന്റെ പ്രസ്താവന അതിരു കടന്നത്, തിരിച്ചടി പ്രതീക്ഷിക്കാമെന്ന് പാകിസ്ഥാന്‍

പാക്‌ അധീന കശ്മീരില്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ നടത്തിയ പ്രസ്താവനയില്‍ പ്രതിഷേധവുമായി പാകിസ്ഥാന്‍. പ്രസ്താവന അതിരു കടന്നതും നിരുത്തരവാദപരമാണെന്നും ഇത്തരം പരാമര്‍ശങ്ങള്‍ അയല്‍രാജ്യങ്ങള്‍ തമ്മില്‍ സംഘര്‍ഷം വര്‍ദ്ധിപ്പിക്കാനെ ഉപകരിക്കൂവെന്നും ഇതില്‍ തിരിച്ചടി പ്രതീക്ഷിക്കാമെന്നും പാകിസ്ഥാന്‍ ചൂണ്ടിക്കാട്ടി.

പാക് അധീന കശ്മീര്‍ മുമ്പ് ഇന്ത്യയുടെ ഭാഗമായിരുന്നുവെന്നും അത് ഒരിക്കല്‍ ഇന്ത്യയോട് കൂട്ടിച്ചേര്‍ക്കപ്പെടുമെന്നുമായിരുന്നു ചൊവ്വാഴ്ച ജയ്ശങ്കര്‍ പ്രതികരിച്ചത്. “പാക് അധീന കശ്മീരില്‍ ഇന്ത്യയുടെ നിലപാട് അന്നും എന്നും വളരെ വ്യക്തമാണ്, അത് ഒരിക്കല്‍ ഇന്ത്യയുടെ ഭാഗമായിരുന്നു, ഒരിക്കല്‍ ഇന്ത്യയുടെ ഭൂപ്രകൃതിയോട് ചേരുമെന്നും” ആയിരുന്നു ജയ്ശങ്കര്‍ പറഞ്ഞത്.

ഇന്ത്യയ്ക്ക് ഒരു അയല്‍രാജ്യത്തുനിന്ന് ഏകപക്ഷീയമായ വെല്ലുവിളി നേരിടുന്നുണ്ട്. ആ രാജ്യം ഒരു സാധാരണ അയല്‍ക്കാരനായി മാറുകയും അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കുകയും ചെയ്യുന്നതു വരെ ആ വെല്ലുവിളി തുടരും. ജമ്മു ശ്മീര്‍ വിഷയത്തില്‍ ഏറെ ആശങ്കപ്പെടാനിലല. അത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന നിലപാട് തുടരുക തന്നെ ചെയ്യുമെന്നും ജയ്ശങ്കര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പാക് അധീന കശ്മീരിന്റെ കാര്യത്തില്‍ മാത്രമാണ് ഇനി പാകിസ്താനുമായി ചര്‍ച്ച നടക്കു. കശ്മീര്‍ വിഷയത്തിലില്ലെന്ന് മുന്‍പ് കശ്മീര്‍ വിഷയത്തില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവും പരാമര്‍ശം നടത്തിയിരുന്നു. കശ്മീര്‍ രാജ്യാന്തര തലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പാകിസ്താനിന്റെ നീക്കത്തില്‍ ആയിരുന്നു ഇന്ത്യന്‍ നേതാക്കളുടെ പ്രതികരണം.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം