രാജ്യത്ത് കല്യാണത്തിന്റെ പേരില്‍ നടക്കുന്ന ധൂര്‍ത്ത് പിന്‍വലിക്കാന്‍ പാകിസ്ഥാനിലേത് പോലുള്ള നിയമം നടപ്പാക്കണമെന്ന് കോണ്‍ഗ്രസ് എംപി ജസ്ബീര്‍ സിംഗ് ഗില്‍. കല്യാണ ചടങ്ങുകളില്‍ 50പേരെ മാത്രം പങ്കെടുപ്പിക്കാനും ഭക്ഷ്യ വിഭവങ്ങള്‍ ചുരുക്കാന്‍ നിഷ്‌കര്‍ഷിക്കുകയും ചെയ്യുന്ന നിയമം പ്രാവര്‍ത്തികമാക്കണം. ഇത്തരം നിയമങ്ങള്‍ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചിലയിടങ്ങളില്‍ നടക്കുന്ന കല്യാണങ്ങളില്‍ 289 തരം വിഭവങ്ങളാണ് ഉണ്ടാകാറുള്ളത്. പ്ലേറ്റിന് 2500 രൂപ വില വരുന്ന ഭക്ഷണമാണ് നല്‍കുന്നതെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു. കല്യാണസദ്യയുടെ മെനുകാര്‍ഡുമായി എത്തിയാണ് എംപി സംസാരിച്ചത്.
കല്യാണ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കുകയും ഭക്ഷ്യവിഭവങ്ങളുടെ എണ്ണം 11 ആക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശൂന്യവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനപ്രതിനിധികളായ എംപിമാര്‍ ഇക്കാര്യത്തില്‍ മാതൃക കാണിക്കുകയാണെങ്കില്‍ ജനങ്ങള്‍ അത് പിന്തുടരുമെന്ന് സ്പീക്കര്‍ ഓം ബിര്‍ള പ്രതികരിച്ചു. അതിന് നിയമമല്ല മനസ്സുറപ്പാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.