സെപ്റ്റംബര്‍ 30-നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ അസാധുവാകും

ഈ മാസം 30-നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ നിങ്ങളുടെ പാന്‍ അസാധുവാകും. അസാധുവായാല്‍ ഒക്ടോബര്‍ ഒന്നുമുതല്‍ പാന്‍ ഉപയോഗിക്കാനാവില്ല. ആ പാന്‍ ഉപയോഗിച്ച് ഏതെങ്കിലും തരത്തിലുള്ള പണമിടപാടുകള്‍ നടത്താനും കഴിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

അതേസമയം അസാധുവായ പെര്‍മനെന്റ് അക്കൗണ്ട് നമ്പറിനെ കുറിച്ച് സര്‍ക്കാര്‍ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. കഴിഞ്ഞ ബജറ്റിലാണ് പാനും ആധാറും ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച നിയമത്തില്‍ മാറ്റം വരുത്തിയത്. നിശ്ചിത തിയതിക്കകം ആധാറും പാനും ബന്ധിപ്പിക്കണമെന്ന നിയമം ആദ്യം കൊണ്ടു വന്നത് 2017-ലാണ്.

സെപ്റ്റംബര്‍ 30 -നകം പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് 2019 മാര്‍ച്ച് 31-നാണ് പ്രത്യക്ഷ നികുതി ബോര്‍ഡ് വിജ്ഞാപനം പുറപ്പെടുവിച്ചത്. അതിനു ശേഷം ജൂലായിലെ ബജറ്റില്‍ നിയമം പരിഷ്‌കരിച്ചിരുന്നു. പാന്‍ ഉടമ മുമ്പ് നടത്തിയ ഇടപാടുകള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു നിയമം പരിഷ്‌കരിച്ചത്.

പുതുക്കിയ നിയമം ഈ മാസം ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നിരുന്നു. ഇതനുസരിച്ച് പാന്‍ ആധാര്‍ ബന്ധിപ്പിക്കലിന്റെ സമയപരിധി ഈ മാസം 30- ന് അവസാനിക്കുകയാണ്. എന്നാല്‍ സമയപരിധി ഇനിയും നീട്ടുമോ എന്നത് സംബന്ധിച്ച് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഇതുവരെ അറിയിപ്പൊന്നും ഉണ്ടായിട്ടില്ല.

Latest Stories

അർജന്റീനയ്ക്ക് മുട്ടൻ പണി കിട്ടാൻ സാധ്യത; ക്യാമ്പിൽ ആശങ്ക; സംഭവം ഇങ്ങനെ

രഞ്ജിയിൽ ചരിത്രം; ഒരു ഇന്നിംഗ്‌സിൽ 10 വിക്കറ്റ് വീഴ്ത്തി ഹരിയാന പേസർ കംബോജ്

ബൗണ്ടറി വരയില്‍ നിന്ന് അല്പം വിട്ട് കളിക്കളത്തിനുള്ളില്‍ തന്നെ വലിയൊരു മരം, അന്താരാഷ്ട്ര മത്സരങ്ങളടക്കം നടന്ന വിചിത്ര മൈതാനം!

വിശദീകരിച്ചു, പോയി; സംസ്ഥാന സെക്രട്ടേറിയറ്റ് കഴിയും മുൻപേ ഇപി മടങ്ങി

എനിക്കും അന്ന് ജോലി രാജി വയ്‌ക്കേണ്ടി വന്നു.. പ്രശാന്തിന് ഇതൊരു വിശ്രമസമയം മാത്രം: ജി വേണുഗോപാല്‍

കള്ളപ്പണം വെളുപ്പിക്കലില്‍ സാന്റിയാഗോ മാര്‍ട്ടിനെ വിടാതെ ഇഡി; ഒരേ സമയം 20 സ്ഥലങ്ങളില്‍ പരിശോധന; ലോട്ടറി രാജാവിന്റെ 'ഫ്യൂച്ചര്‍ ഗെയിമിങ്' വീണ്ടും വിവാദത്തില്‍

നിങ്ങൾ എന്തിനാണ് ആവശ്യമില്ലാത്തത് പറയാൻ പോയത്, സഞ്ജുവിന്റെ പിതാവിനെതിരെ മുൻ ഇന്ത്യൻ താരം; പറഞ്ഞത് ഇങ്ങനെ

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക് പോരില്‍ ബിസിസിഐയുടെ ഉശിരന്‍ നീക്കം, വിധി അടുത്തയാഴ്ച!

മെസി ഉണ്ടായിട്ടും അർജന്റീനയ്ക്ക് ഈ ഗതി; തിരിച്ച് വരുമെന്ന് പരിശീലകൻ ലയണൽ സ്കലോണി

വമ്പൻ ഷോക്ക്, രണ്ട് ഇന്ത്യൻ സൂപ്പർ താരങ്ങൾ ബോർഡർ-ഗവാസ്‌കർക്ക് ശേഷം വിരമിക്കും; ഇത് അപ്രതീക്ഷിതം