കൽക്കരി ക്ഷാമത്തെക്കുറിച്ച് അനാവശ്യമായി പരിഭ്രാന്തി സൃഷ്ടിക്കപ്പെട്ടു എന്ന് കേന്ദ്ര വൈദ്യുതി മന്ത്രി ആർ കെ സിംഗ്.ഗെയിലിൽ നിന്നും ടാറ്റയിൽ നിന്നും തെറ്റായ ആശയവിനിമയം മൂലമാണ് ഇത് സംഭവിച്ചതെന്നും മന്ത്രി പറഞ്ഞു. ദേശീയ തലസ്ഥാനമായ ഡൽഹി ഉൾപ്പെടെ ആറിലധികം സംസ്ഥാനങ്ങളിലെ വൈദ്യുതി വിതരണത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടെയാണ് മന്ത്രിയുടെ പ്രതികരണം.
“നമുക്ക് വേണ്ടത്ര വൈദ്യുതി ലഭ്യമാണ്. രാജ്യം മുഴുവൻ വൈദ്യുതി നൽകുന്നുണ്ട്. ആർക്കാണോ വൈദ്യുതി വേണ്ടത് എനിക്ക് ഒരു അഭ്യർത്ഥന തരൂ, ഞാൻ അവർക്ക് വൈദ്യുതി വിതരണം ചെയ്യും,” മന്ത്രി പറഞ്ഞു.
“പരിഭ്രാന്തി അനാവശ്യമായി സൃഷ്ടിക്കപ്പെട്ടതാണ്, രാജ്യത്തിന് നാല് ദിവസത്തെ കരുതൽ വൈദ്യതി ഉണ്ട്,” വൈദ്യുതി മന്ത്രി പറഞ്ഞു. “ഡൽഹിക്ക് വൈദ്യതി വിതരണം തുടരും, ലോഡ് ഷെഡിംഗ് ഉണ്ടാകില്ല … ചാർജുകൾ പരിഗണിക്കാതെ ആഭ്യന്തര അല്ലെങ്കിൽ ഇറക്കുമതി ചെയ്ത കൽക്കരി വിതരണം തുടരും. ഒരു സാഹചര്യത്തിലും ഗ്യാസ് വിതരണം കുറയില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരാഴ്ച്ചയായി ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാൻ, ഡൽഹി, തമിഴ്‌നാട് എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങൾ വൈദ്യുതി നിലയങ്ങളിൽ കൽക്കരിക്ഷാമം ഉണ്ടെന്ന് പറയുന്നു. പഞ്ചാബ് ഇതിനകം പല സ്ഥലങ്ങളിലും റൊട്ടേഷൻ അടിസ്ഥാനത്തിൽ ലോഡ് ഷെഡിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്.
വിതരണം മെച്ചപ്പെട്ടില്ലെങ്കിൽ അടുത്ത രണ്ട് ദിവസങ്ങളിൽ ഡൽഹി ഇരുട്ടിലാവുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നറിയിപ്പ് നൽകി കത്തയച്ചിരുന്നു.
വിതരണത്തെ ബാധിക്കുമെന്ന് ഗെയിൽ (ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്) ഉദ്യോഗസ്ഥർ വിതരണക്കാർക്ക് “തെറ്റായ സന്ദേശങ്ങൾ” അയച്ചതിന് ശേഷമാണ് പരിഭ്രാന്തി സൃഷ്ടിച്ചതെന്ന് സിംഗ് പറഞ്ഞു. ഇത് താൻ പിൻവലിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ, ലഭിച്ച കൽക്കരിയുടെ അളവ് ആവശ്യാനുസരണം ആയിരുന്നു, രാജ്യത്ത് ഇപ്പോൾ നാല് ദിവസത്തെ കൽക്കരി കരുതൽ ഉണ്ട്. നിലവിലെ കരുതൽ, രാജ്യത്ത് കൽക്കരി തീരും എന്ന സൂചിപ്പിക്കുന്നത്. “ഇത് ഒരു റിസർവ് മാത്രമാണ്. വിതരണം തുടരും, ഇത് ഒരു ബാക്കപ്പ് മാത്രമാണ് എന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ഖനികളിൽ വെള്ളം കയറുന്നതിനാൽ മഴക്കാലത്ത് വിതരണം കുറയുന്നത് പതിവാണ്. അതേസമയം വളരുന്ന സമ്പദ്‌വ്യവസ്ഥയിൽ കൽക്കരിയുടെ ആവശ്യം ഉയർന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബറിൽ, ആവശ്യം കുറയുമ്പോൾ, കൽക്കരിയുടെ സൂക്ഷിപ്പ് വീണ്ടും കൂടാൻ തുടങ്ങും. “മുമ്പ്, നവംബർ മുതൽ ജൂൺ വരെ നമുക്ക് 17 ദിവസത്തെ കൽക്കരി സ്റ്റോക്ക് ഉണ്ടായിരുന്നു എന്ന് മന്ത്രി പറഞ്ഞു.
ഡൽഹി മുഖ്യമന്ത്രി തന്നോടായിരുന്നു സംസാരിക്കേണ്ടിയിരുന്നത് എന്ന് വൈദ്യുതി മന്ത്രി അഭിപ്രയപ്പെട്ടു. “ഡൽഹി ലെഫ്റ്റനന്റ് ഗവർണർ ഇന്നലെ എന്നെ വിളിച്ചു, ഡൽഹിയിൽ വൈദ്യതിക്ക് ഒരു കുറവുമില്ലെന്ന് ഞാൻ അദ്ദേഹത്തിന് ഉറപ്പ് നൽകി. നമ്മുക്ക് പകരം ഉപയോഗിക്കാനുള്ള പവർ സ്റ്റേഷനുകൾ ഉണ്ട്,” മന്ത്രി പറഞ്ഞു.
കോൺഗ്രസ് സർക്കാർ അവരുടെ കാലത്ത് ലോഡ് ഷെഡിംഗ് നടത്തുന്നതിനുപകരം അവരുടെ കരുതൽ ശേഖരം ഉയർത്തണമായിരുന്നു എന്നും കോൺഗ്രസിനെ വിമർശിച്ചുകൊണ്ട് മന്ത്രി പറഞ്ഞു,.