നിത്യാനന്ദയുടെ ആശ്രമത്തിൽ പെൺമക്കളെ തടവിൽ പാർപ്പിച്ചിരിക്കുകയാണെന്ന ആരോപണവുമായി മാതാപിതാക്കൾ

വിവാദ ആൾദൈവം നിത്യാനന്ദയുടെ ആശ്രമത്തിൽ രണ്ട് പെൺമക്കളെ അനധികൃതമായി പിടിച്ചുവെച്ചിരിക്കുകയാണ് എന്നും അവരെ തിരിച്ചു കിട്ടാൻ സഹായിക്കണമെന്നും ദമ്പതികൾ ഗുജറാത്ത് ഹൈക്കോടതിയിൽ തിങ്കളാഴ്ച അപേക്ഷ നൽകി.

7 മുതൽ 15 വയസ്സ് വരെ പ്രായമുള്ള തങ്ങളുടെ നാല് പെൺമക്കളെ 2013- ൽ ബെംഗളൂരുവിൽ സ്വാമി നിത്യാനന്ദ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്രവേശിപ്പിച്ചതായി ഹർജിക്കാരായ ജനാർദ്ദന ശർമ്മയും ഭാര്യയും തിങ്കളാഴ്ച കോടതിയെ അറിയിച്ചു.

തങ്ങളുടെ പെൺമക്കളെ ഈ വർഷം നിത്യാനന്ദ ധ്യാൻപീഠത്തിന്റെ മറ്റൊരു ശാഖയായ, അഹമ്മദാബാദിലെ ഡൽഹി പബ്ലിക് സ്കൂളിന്റെ പരിസരത്ത് സ്ഥിതിചെയ്യുന്ന യോഗിനി സർവ്വഗപീത്തിലേക്ക് മാറ്റിയതായി അറിഞ്ഞപ്പോൾ അവരെ സന്ദർശിക്കാൻ ശ്രമിച്ചു. എന്നാൽ പെൺമക്കളെ കാണാൻ അനുവദിക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥർ വിസമ്മതിച്ചതായി ഹർജിക്കാർ ആരോപിച്ചു.

പൊലീസിന്റെ സഹായത്തോടെ ദമ്പതികൾ സ്ഥാപനം സന്ദർശിച്ച് അവരുടെ രണ്ട് പ്രായപൂർത്തിയാകാത്ത പെൺമക്കളെ തിരികെ കൊണ്ടുവന്നു എന്നാൽ മൂത്ത പെൺമക്കളായ ലോപമുദ്ര ജനാർദ്ദന ശർമ്മ (21), നന്ദിത (18) എന്നിവർ മാതാപിതാക്കളോടൊപ്പം പോകാൻ വിസമ്മതിച്ചു.

തങ്ങളുടെ രണ്ട് പെൺമക്കളെ തട്ടിക്കൊണ്ടുപോയി രണ്ടാഴ്ചയിലേറെ അനധികൃത തടവിൽ പാർപ്പിച്ചിരിക്കുകയാണെന്നും അവർ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട അധികാരികൾക്കെതിരെ എഫ്‌ഐആർ സമർപ്പിച്ചതായി മാതാപിതാക്കൾ പറഞ്ഞു.

പെൺമക്കളെ “നിയമവിരുദ്ധ തടവിൽ” പാർപ്പിച്ചിരിക്കുകയാണെന്ന് ആരോപിച്ച ദമ്പതികൾ തങ്ങളുടെ പെൺമക്കളെ കോടതിയിൽ ഹാജരാക്കി കൈമാറാൻ പൊലീസിനും ആശ്രമത്തിനും നിർദ്ദേശം നൽകണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു. സ്ഥാപനത്തിൽ സൂക്ഷിച്ചിരിക്കുന്ന മറ്റ് പ്രായപൂർത്തിയാകാത്ത കുട്ടികളെ കുറിച്ച് അന്വേഷിക്കാനും ദമ്പതികൾ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂണിൽ കർണാടക കോടതി നിത്യാനന്ദയ്‌ക്കെതിരെ ബലാത്സംഗക്കേസിൽ കുറ്റം ചുമത്തിയിരുന്നു.

Latest Stories

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍