പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന്; കോണ്‍ഗ്രസ് എം. പിമാര്‍ കറുത്ത ബാഡ്ജ് ധരിക്കും

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം വെള്ളിയാഴ്ച രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കും.രാജ്യസഭയുടെയും ലോക്സഭയുടെയും സംയുക്ത സമ്മേളനത്തെയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിസംബോധന ചെയ്യുക. ഇതിനുശേഷം ബജറ്റിനു മുന്നോടിയായുള്ള സാമ്പത്തിക സര്‍വേ അവതരിപ്പിക്കും. ശനിയാഴ്ചയാണ് കേന്ദ്ര ബജറ്റ്.

രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗ കോണ്‍ഗ്രസ് എം.പി.മാര്‍ കറുത്ത ബാഡ്ജ് ധരിക്കുമെന്ന് ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണിതെന്ന് അദ്ദേഹം പറഞ്ഞു.

Read more

ഫെബ്രുവരി 11-ന് ആദ്യഘട്ട ബജറ്റ് സമ്മേളനം കഴിഞ്ഞാല്‍ മാര്‍ച്ച് രണ്ടിനു തുടങ്ങി ഏപ്രില്‍ മൂന്നുവരെ രണ്ടാംഘട്ട സമ്മേളനം നടക്കും. സമ്മേളനത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ തീരുമാനിക്കാന്‍ ശനിയാഴ്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ചേര്‍ന്നേക്കും.