യാത്രക്കാരന്റെ ബോംബ് ഭീഷണിയെത്തുടർന്ന് മുംബൈയിൽ വിമാനം അടിയന്തരമായി ഇറക്കി. ബാഗിൽ ബോംബുണ്ടെന്ന് യാത്രക്കാരൻ ഭീഷണി മുഴക്കിയതിനെ തുടർന്ന് അകാസ എയറിന്റെ പൂനെയിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
എന്നാൽ ബോംബ് സ്‌ക്വാഡ് വിമാനത്തിൽ നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. വ്യാജ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരനെ അറസ്റ്റ് ചെയ്തു.